ഹേറ്റ് ക്യാമ്പയിനില്‍ തകര്‍ന്നടിഞ്ഞില്ല; തരംഗമായി കൂടെയിലെ ഗാനം
ഹേറ്റ് ക്യാമ്പയിനില്‍ തകര്‍ന്നടിഞ്ഞില്ല; തരംഗമായി കൂടെയിലെ ഗാനം

ഹേറ്റ് ക്യാമ്പയിനില്‍ തകര്‍ന്നടിഞ്ഞില്ല; തരംഗമായി കൂടെയിലെ ഗാനം


മമ്മൂട്ടി ചിത്രം കസബയെ വിമര്ശിച്ചതിന് ശേഷമാണ്  നടി പാര്വതിക്കെതിരേയുള്ള ഹേറ്റ് ക്യാമ്പയിന് ഗൂഢാലോചനകള്ക്കിടയിലും യൂട്യൂബില് തരംഗമായി കൂടെയിലെ ഗാനം. പൃഥിരാജും പാര്വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന വാനവില്ലേ എന്ന പ്രണയഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. റഫീക്ക് അഹമ്മദാണ് ഗാനരചന. ആലാപനം കാര്ത്തിക്.  ഹിറ്റ്മേക്കര് അഞ്ജലി മേനോനാണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം നിര്വഹിച്ചിരിക്കുന്നത്.
നാല് വര്ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ നസീം തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. റോഷന് മാത്യു, സിദ്ധാര്ഥ് മേനോന്, സുബിന് നസീല് നവാസ്, ദര്ശന രാജേന്ദ്രന്, രഞ്ജിത്ത് ബാലകൃഷ്ണന്, മാലാ പാര്വതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്.
ഛായാഗ്രഹണം  ലിറ്റില് സ്വയമ്പും ചിത്രസംയോജനം പ്രവീണ് പ്രഭാകറും  നിര്വഹിച്ചിരിക്കുന്നു. ജൂലൈ 14ന് തീയേറ്ററുകളില് എത്തുന്ന 'കൂടെ' ലിറ്റില് ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വല് മീഡിയയുടെ  ബാനറില് എം രഞ്ജിത്തും അഞ്ജലി മേനോനും ചേര്ന്നാണ് നിര്മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല് മ്യൂസിക് പാര്ട്ണര്.
മമ്മൂട്ടി ചിത്രം കസബയെ വിമര്ശിച്ചതിന് ശേഷമാണ് പാര്വതിക്കെതിരെയുള്ള സൈബര് ആക്രണം തുടങ്ങുന്നത്. ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് അന്താരാഷ്ട്ര ചലച്ചിത്ര മേളയില് പാര്വതി സംസാരിച്ചിരുന്നു. തുടര്ന്ന് പാര്വതിക്ക് നേരെ സൈബര് ലോകത്ത് അസഭ്യവര്ഷമായിരുന്നു. പാര്വതി നായികയായെത്തുന്ന ചിത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണത്തിന്റെ അടുത്ത ഘട്ടം. റോഷ്നി ദിനകര് സംവിധാനം ചെയ്ത മൈ സ്റ്റോറി എന്ന സിനിമയുടെ പാട്ടുകള്ക്കും ട്രെയ്ലറുകള്ക്കുമെതിരേ ഡിസ്ലൈക്ക് കാമ്പയിന് നടത്തിയായിരുന്നു പാര്വതിയോട് പക തീര്ത്തത്. പൃഥ്വിരാജിനോടും പാര്വതിയോടുമുള്ള വിരോധം തീര്ക്കാന് സൈബര്ലോകത്ത് മൈസ്റ്റോറിക്കെതിരേ കുപ്രചാരണം നടക്കുന്നുവെന്ന് റോഷ്നി ആരോപിച്ചിരുന്നു.Please publish modules in offcanvas position.