റൊണാള്‍ഡോയുടെ 47 കോടിയുടെ വീട്
റൊണാള്‍ഡോയുടെ 47 കോടിയുടെ വീട്

റൊണാള്‍ഡോയുടെ 47 കോടിയുടെ വീട്


പച്ചപ്പ് നിറഞ്ഞ കോര്ട്ട്യാര്ഡിനു നടുവിലായാണ് റൊണാള്ഡോയുടെ വീട്
2018 ഫിഫ ലോകകപ്പിന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല് ആരാണ് താരമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു ക്രിസ്റ്റ്യാനോ റൊണാള്ഡോ. ഗോള്വേട്ടയില് 4 ഗോളുമായി റൊണാള്ഡോ തന്നെയാണ് താരം.  ലോകത്ത് ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം കൂടിയാണ് റൊണാള്ഡോ. 
 
ഫുട്ബോള് മൈതാനം വിട്ടാല് കാമുകി ജോര്ജീന റോഡ്രിഗസും നാലു കുട്ടികളുമാണ് റൊണാള്ഡോയുടെ ലോകം. ഭാര്യയ്ക്കും മക്കള്ക്കുമൊപ്പമുള്ള  ധാരാളം ചിത്രങ്ങള് റൊണാള്ഡോ ആരാധകരുമായി ഇന്സ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. 
 
സ്പെയിനിന്റെ തലസ്ഥാനമായ  മാഡ്രിഡിലെ ലാഫിന്ഗയില്  ഏകദേശം 47 കോടി ഇന്ത്യന് രൂപ വിലമതിയ്ക്കുന്ന വീടാണ് റൊണാള്ഡോയ്ക്ക് ഉള്ളത്.  ഇദ്ദേഹം അവധി സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത് ഈ വീട്ടിലാണ്.
 
7 ബെഡ്റൂമുകളും 8 ബാത്ത് റൂമുകളും, കുട്ടികള്ക്ക് കളിയ്ക്കാനായി ഒരു പ്ലേ റൂമും, നഴ്സറിയും, ഔട്ട് ഡോര് സ്വിമ്മിങ്ങ് പൂളും, ഫുട്ബോള് ഗ്രൗണ്ടും, ഒരു ട്രോഫി റൂമുമാണ് ഈ വീട്ടിലെ പ്രധാന ഭാഗങ്ങള്.
 
സെലിബ്രിറ്റി ആര്ക്കിടെക്റ്റായ ജോയാക്വിന് ടോറസ് ആണ് റൊണാള്ഡോയുടെ വീട് ഡിസൈന് ചെയ്തത്.
 
വീടിന്റെ മുന്ഭാഗത്തുള്ള ബുദ്ധനാണ് പ്രധാന ആകര്ഷണം. മരത്തിന്റെ പാനലിങ്ങാണ് വീടിന്റെ ഇന്റീരിയറിന് നല്കിയിരിക്കുന്നത്. റൊണാള്ഡോയുടെയും കുടുംബത്തിന്റെയും ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിലുള്ള ചിത്രങ്ങള് ഉപയോഗിച്ച് വീടിന്റെ ചുവരുകള് മനോഹരമാക്കിയിട്ടുണ്ട്.
 
ഇളം നിറങ്ങളിലുള്ള കാര്പ്പെറ്റ്, മാര്ബിള് സ്റ്റെയര്കെയ്സ്, മാര്ബിളില് തന്നെയുള്ള ഫ്ളോറിങ്ങ് ഇതൊക്കെയാണ് റൊണാള്ഡോയുടെ വീടിനെ എലഗന്റാക്കുന്ന മുഖ്യ ഘടകങ്ങള്. 
മൈതാനത്ത് മിന്നും പ്രകടനം കാഴ്ച്ചവയ്ക്കുന്ന റൊണാള്ഡോയുടെ ബൂട്ടിന് ഊര്ജ്ജം പകരുന്നത് ഈ വീടാകാം. ഈ വീട്ടില് അദ്ദേഹം ചെലവഴിക്കുന്ന നിമിഷങ്ങളാകാം.Please publish modules in offcanvas position.