വെള്ളത്തിലായ കൊച്ചി
വെള്ളത്തിലായ കൊച്ചി

വെള്ളത്തിലായ കൊച്ചി


കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി റോഡുകൾ വെള്ളത്തിൽ മുങ്ങി. കൂടാതെ വാഹനഗതാഗതാവും തടസപ്പെട്ടു .  കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ജനജീവിതം ദുഷ്‌കരമായി.നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. പലയിടത്തും വീടുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്തവിധം വെള്ളം പൊങ്ങി. കിഴക്ക് കായൽ പ്രദേശത്തും നിരവധി വീടുകൾ വെള്ളത്തിലാണ…
കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്‌ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായി. പൂത്തോട്ടയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്‌.
എറണാകുളം കുട്ടമ്പുഴയിൽ ചപ്പാത്ത് മുങ്ങിയതു മൂലം യാത്രാസൗകര്യം കിട്ടാതെ ഒരാള്‍ മരിച്ചു. പുളിയനാനിക്കൽ ടോമി (55) ആണ് മരിച്ചത്‌. കൊച്ചിയു‌ടെ തീരമേഖലയില്‍ കടലാക്രമണം രൂക്ഷമായി. തീരദേശത്തെ നൂറ് കണക്കിന് വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ചെല്ലാനത്ത് കടലാക്രമണപ്രദേശങ്ങളില്‍ താല്‍ക്കാലികമായി തീര്‍ത്ത പ്രതിരോധഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നു. ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. ചെല്ലാനം ബസാര്‍ മേഖലയിലെ വീടുകളിലാണ് വെള്ളം കയറിയത്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമര്‍ദം മൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതോടെയാണു തെക്കന്‍ ജില്ലകളില്‍ മഴ കനത്തത്.                       
                  Please publish modules in offcanvas position.