ക്യൂബയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് അനുമതി
ക്യൂബയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് അനുമതി

ക്യൂബയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് അനുമതി


ഹവാനാ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം കൈയാളുന്ന ക്യൂബയിലെ ജനങ്ങള്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി. മാധ്യമപ്രവർത്തകരുൾപ്പെടെ ഒരു ചെറിയ വിഭാഗത്തിനാണ് ആരംഭഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുമെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ട്. 3 ജി സംവിധാനമാണ് ക്യൂബയിൽ നിലവിലുള്ളത്. ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുന്നത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും സമ്പദ്ഘടനക്ക് കരുത്ത് പകരാനും ഉപകരിക്കുമെന്ന് പ്രസിഡന്റ് മിഗുല്‍ ഡയസ് കാനല്‍ അറിയിച്ചു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാകുന്നതോടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നീയന്ത്രണം നീങ്ങുമെന്നാണ് വിലയിരുത്തലുകള്‍. മാധ്യമങ്ങള്‍ക്ക് നീയന്ത്രം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് ക്യൂബ. ക്യൂബയിലെ ചില കമ്പനികള്‍ക്കും വിദേശ എംബസികൾക്കും ഡിസംബര്‍ മുതല്‍ മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ എടുക്കാന്‍ അനുമതി നല്‍കിയിരുന്നു. പതിറ്റാണ്ടുകളായ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്ന രാജ്യമാണ് ക്യൂബ. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റ് പോലുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ രാജ്യം ബഹുദൂരം പിന്നിലാണ്. 2013 വരെ ക്യൂബയിലെ വലിയ ഹോട്ടലുകളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സംവിധാനം ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്റര്‍നെറ്റ് സംവിധാനം കൂടുതല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈബര്‍ കഫേകളും വൈ-ഫൈ സ്‌പോട്ടുകളും വീടുകളിലെ ഇന്റര്‍നെറ്റ് സൗകര്യവും നടപ്പാക്കുന്നുണ്ട്. 2020-ഓടെ രാജ്യത്തെ പകുതി വീടുകളിലും 60 ശതമാനം മൊബൈല്‍ ഫോണുകളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കാനാണ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 11,000 വീടുകളില്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു.Please publish modules in offcanvas position.