മുല്ലപ്പെരിയാര്‍; ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട്
മുല്ലപ്പെരിയാര്‍; ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട്

മുല്ലപ്പെരിയാര്‍; ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട്


നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടിയാണ്. അനുവദനീയമായ ജലനിരപ്പ് 142 അടിയും.
   
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. മുല്ലപ്പെരിയാര്‍ ഉപസമിതി യോഗത്തിലാണ് തമിഴ്നാട് ഇക്കാര്യമറിയിച്ചത്. ജലനിരപ്പ് ഉയര്‍ന്ന് ഷട്ടറുകള്‍ തുറന്നുവിട്ടാല്‍ താഴ്ന്നപ്രദേശങ്ങളിലെ സുരക്ഷ നോക്കേണ്ടത് കേരളത്തിന്റെ ചുമതലയാണെന്നും തമിഴ്നാട് വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അഞ്ചംഗ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു. 

നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടിയാണ്. അനുവദനീയമായ ജലനിരപ്പ് 142 അടിയും. എന്നാല്‍ 136 അടി വരെ മാത്രമേ ജലനിരപ്പ് അനുവദിക്കാനാകൂ എന്നാണ് കേരളത്തിന്റെ വാദം. ജലനിരപ്പ് കുറയ്ക്കാന്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് അംഗീകരിച്ചില്ല. 

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയര്‍ത്തേണ്ടിവരുമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാലാണ് അഞ്ചംഗ ഉപസമിതി ബുധനാഴ്ച അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്. 
Please publish modules in offcanvas position.