ഗാന്ധിജിയുടെ 150-ാം ജന്മദിനത്തില്‍ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശി
ഗാന്ധിജിയുടെ 150-ാം ജന്മദിനത്തില്‍ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശി

ഗാന്ധിജിയുടെ 150-ാം ജന്മദിനത്തില്‍ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശി

 ന്യൂഡല്‍ഹി:  രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. 

ശിക്ഷാ കാലയളവിലെ 50 ശതമാനവും പൂര്‍ത്തിയാക്കിയ, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കാകും ഇളവ് ലഭിക്കുന്നതില്‍ മുന്‍ഗണന ലഭിക്കുക. അതേസമയം ക്രൂരമായ കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള കൊടുംകുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് ലഭിക്കില്ല. 

ശിക്ഷയുടെ 50 ശതമാനം പൂര്‍ത്തിയാക്കിയവരില്‍ ശിക്ഷാ ഇളവ് നല്‍കേണ്ടത് ആര്‍ക്കൊക്കെയാണെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. ജയിലുകളുടെ അധികാരം സംസ്ഥാനങ്ങള്‍ക്കായതുകൊണ്ടുതന്നെ ഇളവ് നല്‍കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാം. Please publish modules in offcanvas position.