സഹകരണ ബാങ്കുകൾ ആദായനികുതിക്കുരുക്കിൽ
സഹകരണ ബാങ്കുകൾ ആദായനികുതിക്കുരുക്കിൽ

സഹകരണ ബാങ്കുകൾ ആദായനികുതിക്കുരുക്കിൽ


സംഘങ്ങൾ നൽകേണ്ടത് കോടികൾ കോടതിയെ സമീപിച്ചേക്കും കണ്ണൂർ: ആദായനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് കൂട്ടത്തോടെ നോട്ടീസ്. രണ്ടും മൂന്നും കോടി രൂപ വരെ നികുതി നൽകണമെന്നുകാട്ടിയാണ് പല സംഘങ്ങൾക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ലാഭവിഹിതത്തിനാണ് നികുതി നൽകേണ്ടതെങ്കിലും നഷ്ടത്തിലായ ബാങ്കുകൾക്കുപോലും നോട്ടീസ് ലഭിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകൾ ലാഭം കണക്കാക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ. പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങളാണ് കേരളത്തിൽ സഹകരണ ബാങ്കുകളായി പ്രവർത്തിക്കുന്നത്. കാർഷികാവശ്യത്തിന് അംഗങ്ങൾക്കുമാത്രം വായ്പ നൽകുന്നവയായതിനാൽ ഇവയെ ആദായനികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ഈ ബാങ്കുകൾ കാർഷികേതര വായ്പകളാണ് ഏറെയും നൽകുന്നതെന്ന് ആദായനികുതിവകുപ്പ് പറയുന്നു. അതുകൊണ്ട് ഇത്തരം വായ്പകളിൽനിന്നുള്ള വരുമാനം ആദായനികുതിപരിധിയിൽ വരുമെന്നാണ് വാദം. കരുതൽ ധനവും ലാഭമായി പരിഗണിക്കുന്നു സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും ഓഡിറ്റ് സർട്ടിഫിക്കറ്റ് സഹകരണ വകുപ്പിന്റെ ഓഡിറ്റ് ഡയറക്ടറേറ്റിൽനിന്ന് ആദായനികുതിവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഓഡിറ്റ് സർട്ടിഫിക്കറ്റിൽ ബാങ്കുകൾ കരുതൽധനമായി മാറ്റിവെച്ച തുക ലാഭമായി പരിഗണിച്ചാണ് ആദായ നികുതി കണക്കാക്കിയിരിക്കുന്നത്. കിട്ടാക്കടം, അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ സഹായം തുടങ്ങിയ ആവശ്യങ്ങൾക്ക് ബാങ്കുകൾ വരുമാനത്തിൽനിന്ന് തുക നീക്കിവെയ്ക്കാറുണ്ട്. ഇതൊഴിവാക്കിയാണ് ഓഡിറ്റിൽ ബാങ്കുകളുടെ ലാഭവും നഷ്ടവും കണക്കാക്കുന്നത്. ഇത്തരത്തിലുള്ള കരുതൽധനം ലാഭമായി കണക്കാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. ഇതിനെതിരേ ബാങ്കുകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് ആദായനികുതി വകുപ്പിന് അധികാരമുണ്ടെന്ന് നേരത്തേ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സഹകരണസ്ഥാപനങ്ങൾ വിവരങ്ങൾ നൽകുന്നുമുണ്ട്. കരുതൽധനം ലാഭമായി കണക്കാക്കി സംഘത്തിൽനിന്ന് നികുതി ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കുക. തിരുവനന്തപുരം മേഖലയിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഇതിനായി പ്രത്യേകം യോഗം ചേർന്നിരുന്നു.Please publish modules in offcanvas position.