വാഹനപണിമുടക്ക് ഇന്ന് അർധരാത്രിമുതൽ
വാഹനപണിമുടക്ക് ഇന്ന് അർധരാത്രിമുതൽ

വാഹനപണിമുടക്ക് ഇന്ന് അർധരാത്രിമുതൽ


തിരുവനന്തപുരം: മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനംചെയ്ത 24 മണിക്കൂർ മോട്ടോർവാഹന പണിമുടക്ക് തിങ്കളാഴ്ച അർധരാത്രി തുടങ്ങും. സ്വകാര്യ ബസുകൾ, ചരക്ക് വാഹനങ്ങൾ, ഓട്ടോ, ടാക്സി തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പങ്കെടുക്കും. വർക്‌ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഡ്രൈവിങ് സ്കൂളുകൾ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്കുന്നുണ്ട്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി., കെ.എസ്.ടി.ഡി.യു. തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്.Please publish modules in offcanvas position.