അഭിമന്യു വധം, മുഖ്യപ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍
അഭിമന്യു വധം, മുഖ്യപ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍

അഭിമന്യു വധം, മുഖ്യപ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍


കര്‍ണാടകയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രമധ്യേ ട്രെയിനില്‍വച്ചാണു റെജീബിനെ പിടികൂടിയത്. കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും ഡിവൈഎഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതികളിലൊരാള്‍ കൂടി പിടിയിലായി. നെട്ടൂരില്‍നിന്നെത്തിയ അഞ്ചംഗ സംഘത്തിലെ റെജീബാണു പിടിയിലായത്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ ഇയാളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കര്‍ണാടകയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രമധ്യേ ട്രെയിനില്‍വച്ചാണു റെജീബിനെ പിടികൂടിയത്. റെജീബാണ് മഹാരാജാസ് കോളേജിലേക്ക് ആയുധങ്ങളുമായെത്തിയതില്‍ പ്രധാനിയെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല ആക്രമണത്തില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. കേസില്‍ ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം 16 ആയി. അഭിമന്യുവിനെ ആക്രമിച്ച സംഘത്തില്‍പെട്ട ഒമ്പത് പേരില്‍ ആറുപേര്‍ നെട്ടൂരില്‍ നിന്നുള്ളവരാണ്. ഒപ്പംതന്നെ പള്ളുരുത്തി, കൊച്ചി സ്വദേശികളായ മുന്നുപേര്‍കൂടിയുണ്ടായിരുന്നു. ഇതിലൊരാളാണ് പിടിയിലായ റെജീബ്. അഭിമന്യുവിനെ കുത്തിയതാരാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. റെജീബിനെ ചോദ്യംചെയ്യുന്നതില്‍ കൂടി ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. 16 പേരെയാണ് പോലീസ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് എട്ട് പേരാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകും.Please publish modules in offcanvas position.