സ്വകാര്യസ്കൂളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാർസംവിധാനം ആവശ്യം -ഹൈക്കോടതി
സ്വകാര്യസ്കൂളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാർസംവിധാനം ആവശ്യം -ഹൈക്കോടതി

സ്വകാര്യസ്കൂളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാർസംവിധാനം ആവശ്യം -ഹൈക്കോടതി


ഫീസ് കൂട്ടിയാല്‍ രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില്‍ ധര്‍ണയിരിക്കുകയല്ല വേണ്ടത്. രക്ഷിതാക്കള്‍ പ്രതിഷേധിച്ചാല്‍ ബലപ്രയോഗത്തിലൂടെയല്ല, നിയമനടപടിയിലൂടെയാണ് സ്‌കൂളധികൃതര്‍ നേരിടേണ്ടതെന്നും കോടതി വ്യക്തമാക്കി. കൊച്ചി: സ്വകാര്യസ്‌കൂളുകള്‍ അമിതഫീസ് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍സംവിധാനം ആവശ്യമാണെന്ന് ഹൈക്കോടതി. വിദ്യാഭ്യാസം സേവനാധിഷ്ഠിതമായ പ്രവൃത്തിയാണ്. സ്‌കൂളിലെ സൗകര്യം കൂട്ടുന്നതിനപ്പുറം ലാഭേച്ഛ പാടില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഓര്‍മിപ്പിച്ചു. എറണാകുളത്തെ ശ്രീശ്രീ രവിശങ്കര്‍ വിദ്യാലയത്തിലെ ഫീസ് വര്‍ധന സംബന്ധിച്ച ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ്. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യം മുന്‍നിര്‍ത്തിയുള്ള ഫീസ് ഘടന ഉറപ്പാക്കത്തക്ക സംവിധാനം പരിഗണിക്കാന്‍ കോടതി സര്‍ക്കാരിനെ ഹര്‍ജിയില്‍ കക്ഷിചേര്‍ത്തു. അമിതഫീസെന്ന ആക്ഷേപമുന്നയിക്കാന്‍ നിലവില്‍ സംസ്ഥാനത്ത് സംവിധാനമില്ല. അതുകൊണ്ടാണ് ഹര്‍ജിക്കാധാരമായ കേസില്‍ രക്ഷകര്‍ത്താക്കളും സ്‌കൂളധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായത്. നിയമമില്ലെങ്കില്‍ നിയമരാഹിത്യവും കലാപവുമാവും ഫലം. മേലില്‍ അത്തരം തര്‍ക്കങ്ങളും ബഹളവും ഒഴിവാക്കേണ്ടതാണ്. അതിന് നിയമാനുസൃതവും വിശ്വാസമര്‍പ്പിക്കാവുന്നതുമായ ഫീസ് നിയന്ത്രണസംവിധാനം വേണമെന്ന് കോടതി ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന് സര്‍ക്കാരിന് അധികാരമുണ്ട്. ഓരോസ്‌കൂളിലെയും വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യത്തിന് അനുസൃതമായല്ല ഫീസെങ്കില്‍ അത് ലാഭമുണ്ടാക്കാനാണെന്നു പറയാം. അത്തരംഘട്ടത്തില്‍ സര്‍ക്കാരിന് ഇടപെടാനാവും. ഹര്‍ജിക്ക് ആധാരമായ കേസില്‍ മറ്റു കുട്ടികള്‍ക്ക് ബാധകമായ ഫീസ് നല്‍കാന്‍ തയ്യാറാണെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തിരിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. മാതാപിതാക്കളും സ്‌കൂളും തമ്മിലുള്ള തര്‍ക്കം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കരുതെന്ന് കോടതി ഓര്‍മിപ്പിച്ചു. സ്വകാര്യസ്‌കൂളിലെ ഫീസ് നല്‍കാനാവുന്നില്ലെങ്കില്‍ കുട്ടികളെ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്ന സ്‌കൂളില്‍ ചേര്‍ക്കാന്‍ തടസ്സമില്ല. ഫീസ് കൂട്ടിയാല്‍ രക്ഷിതാക്കള്‍ സ്‌കൂളിനു മുന്നില്‍ ധര്‍ണയിരിക്കുകയല്ല വേണ്ടത്. രക്ഷിതാക്കള്‍ പ്രതിഷേധിച്ചാല്‍ ബലപ്രയോഗത്തിലൂടെയല്ല, നിയമനടപടിയിലൂടെയാണ് സ്‌കൂളധികൃതര്‍ നേരിടേണ്ടതെന്നും കോടതി വ്യക്തമാക്കി. ചേര്‍ത്തലയില്‍നിന്നുള്ള ഒരു വിദ്യാര്‍ഥിയുള്‍പ്പെടെ അഞ്ചു വിദ്യാര്‍ഥികളാണ് സ്‌കൂളില്‍നിന്ന് പുറത്താക്കിയതിനെതിരേ കോടതിയെ സമീപിച്ചത്. ഇവരുടെ രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം അധ്യയനത്തെ ബാധിച്ചെന്നായിരുന്നു സ്‌കൂളിന്റെ ആക്ഷേപം. പുറത്താക്കിയ കുട്ടികളുടെ നിവേദനം പരിഗണിച്ച് അവരെ തിരിച്ചെടുക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. അത് ചോദ്യംചെയ്ത് സ്‌കൂളധികൃതര്‍ നല്‍കിയ ഹര്‍ജിയും കോടതിക്കുമുന്നിലുണ്ട്.Please publish modules in offcanvas position.