കരുണാനിധിയുടെ മൃതദേഹം പുലര്‍ച്ചെ നാലിന് രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും
കരുണാനിധിയുടെ മൃതദേഹം പുലര്‍ച്ചെ നാലിന് രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും

കരുണാനിധിയുടെ മൃതദേഹം പുലര്‍ച്ചെ നാലിന് രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ കലൈഞ്ജര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തുന്നുണ്ട്. ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മൃതദേഹം ബുധനാഴ്ച രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ കലൈഞ്ജര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ നാലിന് മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പുലര്‍ച്ചെ ഒരുമണിവരെ കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ സൂക്ഷിക്കുന്ന മൃതദേഹം പിന്നീട് മകളും രാജ്യസഭാംഗവുമായ കനിമൊഴിയുടെ സി.ഐ.ടി കോളനിയിലുള്ള വസതിയിലേക്ക് കൊണ്ടുപോകുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.Please publish modules in offcanvas position.