‘അമ്മ’ യോഗത്തിൽ മുകേഷും ഷമ്മിതിലകനും തമ്മിൽ വാക്കേറ്റം
‘അമ്മ’ യോഗത്തിൽ മുകേഷും ഷമ്മിതിലകനും തമ്മിൽ വാക്കേറ്റം

‘അമ്മ’ യോഗത്തിൽ മുകേഷും ഷമ്മിതിലകനും തമ്മിൽ വാക്കേറ്റം


കൊച്ചി: ‘അമ്മ’ എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തിൽ മുകേഷും ഷമ്മി തിലകനും തമ്മിൽ രൂക്ഷമായ വാക്കേറ്റം. ഒരുഘട്ടത്തിൽ തർക്കം കൈയാങ്കളിയുടെ വക്കോളമെത്തി. മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്. സംവിധായകൻ വിനയന്റെ ചിത്രത്തിൽ അഭിനയിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. തിലകനും സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാനാണ് ഷമ്മിയെ ചൊവ്വാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്. ‘വിനയന്റെ ചിത്രത്തിൽ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാൻസ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണെ’ന്ന് സംസാരമധ്യേ ഷമ്മി പറഞ്ഞു. ഇത് മുകേഷിനെ പ്രകോപിപ്പിച്ചു. ‘ഞാൻ അവസരങ്ങൾ ഇല്ലാതാക്കിയോ’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ‘അവസരങ്ങൾ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയിൽ അഭിനയിച്ചാൽ പിന്നെ നീ അനുഭവിക്കും’ എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. ‘മാന്നാർ മത്തായി സ്പീക്കിങ്-2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നും വിശദീകരിച്ചു. വിനയന്റെ സിനിമയിൽ അഭിനയിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ മുകേഷാണ് വലുതാക്കിയതെന്നും ഇതേത്തുടർന്ന് തന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി ആരോപിച്ചു. തിലകനെയും ഷമ്മിയെയും ചേർത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടത്. ഇത് ഷമ്മിയെ കുപിതനാക്കി. ‘തന്റെ വളിപ്പുകൾ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി.പി.എമ്മിനെ പറഞ്ഞാൽമതി’യെന്നും ഷമ്മി തുറന്നടിച്ചു. ഇതോടെ ഇരുവരും തമ്മിൽ വലിയ വാക്‌ തർക്കമായി. കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാണ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ടത്.Please publish modules in offcanvas position.