Viswaroopam 2 kerala launch
Viswaroopam 2 kerala launch

Viswaroopam 2 kerala launch


കൊച്ചി :- സംവിധായകനും നടനുമായ കമൽ ഹാസൻ സംവിധാനം ചെയ്ത് മുഖ്യവേഷത്തിൽ അഭിനയിച്ച്‌ 2013 ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം ആയ വിശ്വരൂപം 2 ന്റെ കേരള ലോഞ്ച് ആഡംബരപൂർണമായ സദസ്സിൽ ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹ്യാട്ടിൽ വച്ചു നടന്നു. ചിത്രത്തിന്റെ സംവിധായകനും നായകനുമായ കമൽ ഹാസൻ, നായിക പൂജ കുമാർ, എഡിറ്റർ മഹേഷ്‌ നാരായണൻ, ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്ന ERAM GROUP MD എന്നിവർ മാധ്യമങ്ങളോട് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചു. കൂടാതെ മലയാളത്തിന്റെ സ്വന്തം ഡയറക്ടർ ആയ ജോഷി, അഭിനേതാവും സംവിധായകനുമായ മധുപാൽ, അഭിനേതാവും,സംവിധായകനും ,സ്റ്റേജ് ആർട്ടിസ്റ്റും ആയ നാദിർഷ എന്നിവരോടൊപ്പം പ്രമുഖ അഭിനേതാക്കളായ അപ്പാനി ശരത്, രമ്യ നമ്പീശൻ,അനു സിതാര,അദിതി,അന്ന രാജൻ അഡാർ ലവ് ഫെയിം പ്രിയ വാരിയർ, റോഷൻ എന്നിവരും പ്രൗഢഗംഭീരമായ സദസ്സിനു മാറ്റു കൂട്ടി.Please publish modules in offcanvas position.