ഐ.എസ്.ആർ.ഒ. മൂന്നുവർഷത്തിനകം 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുംഐ.എസ്.ആർ.ഒ. മൂന്നുവർഷത്തിനകം 50 ഉപഗ്രഹങ്ങ
ഐ.എസ്.ആർ.ഒ. മൂന്നുവർഷത്തിനകം 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുംഐ.എസ്.ആർ.ഒ. മൂന്നുവർഷത്തിനകം 50 ഉപഗ്രഹങ്ങ

ഐ.എസ്.ആർ.ഒ. മൂന്നുവർഷത്തിനകം 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുംഐ.എസ്.ആർ.ഒ. മൂന്നുവർഷത്തിനകം 50 ഉപഗ്രഹങ്ങ


ബെംഗളൂരു: മൂന്നുവർഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. ഇതിൽ 22 ഉപഗ്രഹങ്ങൾ അടുത്തവർഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ കെ. ശിവൻ പറഞ്ഞു. ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വർഷം ഇത്രയും ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിലെത്തിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരിമുതൽ ഡിസംബർ വരെ മാസം രണ്ട് ഉപഗ്രഹം എന്ന നിലയിൽ വിക്ഷേപിക്കാനാണ് പദ്ധതി. ബ്രിട്ടന്റെ വാണിജ്യ ഉപഗ്രഹങ്ങളായ നോവസാറ്റ്, എസ് 1-4 എന്നിവയുടെ വിക്ഷേപണം അടുത്ത ലക്ഷ്യം. സെപ്റ്റംബറിൽ ദൗത്യം നിറവേറ്റും. തുടർന്ന് ഓരോമാസവും രണ്ട് വിക്ഷേപണംവീതം നടത്തും. രാജ്യത്തിന്റെ ഡിജിറ്റൽ പദ്ധതി ലക്ഷ്യം വെച്ചുള്ള ജി.സാറ്റ്-29 ഒക്ടോബറിൽ വിക്ഷേപിക്കും. ഇതോടൊപ്പം ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും. ഡിസംബറിൽ ജി.സാറ്റ് 7-എ. വിക്ഷേപിക്കാനും പദ്ധതിയുണ്ട്. ജനുവരിയിൽ പ്രവർത്തന കാലാവധി പൂർത്തിയാകുന്ന ഇൻസാറ്റ്- 4 സി.ആർ. ഉപഗ്രഹത്തിന് പകരമുള്ള ജി.എസ്.എൽ.വി. എഫ്- 11 ഡിസംബറിൽ വിക്ഷേപിക്കും. ഇതോടൊപ്പം അമിസാറ്റ്, ജി സാറ്റ് - 31 എന്നിവ ഭ്രമണപഥത്തിലെത്തിക്കാനും പദ്ധതിയുണ്ട്. അടുത്തവർഷം ഐ.എസ്.ആർ.ഒ.യുടെ പ്രധാന ദൗത്യം ചന്ദ്രയാൻ- രണ്ട് വിക്ഷേപണമാണ്. ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റ് ഉപയോഗിച്ചാണ് ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കുന്നത്. അടുത്തവർഷം പി.എസ്.എൽ.വി.- പി. 45 റോക്കറ്റ് ഉപയോഗിച്ച് റാ-സാറ്റ് 2-ബിയും വിക്ഷേപിക്കും. ചന്ദ്രയാൻ-2 ജനുവരി മൂന്നിന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അത് മാർച്ചിലേക്ക് നീളാനിടയുണ്ടെന്ന് ചെയർമാൻ വ്യക്തമാക്കി. ചന്ദ്രയാൻ- രണ്ട് ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകത്തിന്റെ രൂപകൽപ്പനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങിയുള്ള പര്യവേക്ഷണമാണ് ചന്ദ്രയാൻ-2 ലക്ഷ്യം വെക്കുന്നത്. ഭാരം 600 കിലോഗ്രാമാക്കി ഉയർത്തിയിട്ടുണ്ട്. ലാൻഡർ ആൻഡ് റോവർ അടങ്ങിയ സംവിധാനമാണ് പര്യവേക്ഷണത്തിന് ഉപയോഗിക്കുന്നത്. ജിസാറ്റ്- 6 എ. ഉപഗ്രഹവുമായുള്ള വാർത്തവിനിമയ ബന്ധം മാർച്ചിൽ നഷ്ടപ്പെട്ടെങ്കിലും ഉപഗ്രഹവുമായി റഡാർ ബന്ധം സ്ഥാപിക്കുന്നതിന് ശ്രമിച്ചുവരുകയാണെന്ന് ചെയർമാൻ പറഞ്ഞു.Please publish modules in offcanvas position.