ആകാശദീപം തേടി പാർക്കർ‌‍ യാത്രയായി; നാസയുടെ ചരിത്ര സൗരദൗത്യം
ആകാശദീപം തേടി പാർക്കർ‌‍ യാത്രയായി; നാസയുടെ ചരിത്ര സൗരദൗത്യം

ആകാശദീപം തേടി പാർക്കർ‌‍ യാത്രയായി; നാസയുടെ ചരിത്ര സൗരദൗത്യം


ന്യൂയോർക്ക്∙ മാനവകുലത്തിന്റെ പ്രതീക്ഷകൾ ചിറകിലേറ്റി നാസയുടെ പാർക്കർ സോളർ പ്രോബ് യാത്ര തുടങ്ങി. കേപ് കാനവറലിലെ കെന്നഡി സ്പേസ് സെന്റർ എയർഫോഴ്സ് സ്റ്റേഷനിൽനിന്ന് ഇന്നലെ ഉച്ചയ്ക്കായിരുന്നു വിക്ഷേപണം. വിജയിച്ചാൽ, സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന (61 ലക്ഷം കിലോമീറ്റർ) ആദ്യ ദൗത്യമാകും പാർക്കർ. സൂര്യന്റെ ബാഹ്യ പ്രഭാവലയമായ കൊറോണയിലെ താപനില, സൗരവാതം, സൗരോർജ കണങ്ങൾ എന്നിവയെക്കുറിച്ച് പാർക്കർ സമഗ്ര നിരീക്ഷണം നടത്തും. സോളർ പ്രോബ് കപ്, സ്വീപ്, സോളർ പ്രോബ് അനലൈസർ, ഫീൽഡ്സ് തുടങ്ങി വിവിധ ഉപകരണങ്ങൾ ഇതിനായി ഘടിപ്പിച്ചിട്ടുണ്ട്. ഇരുപതിലധികം വർഷങ്ങളുടെ ഗവേഷണത്തിനുശേഷം വികസിപ്പിച്ച ദൗത്യത്തിന് വിഖ്യാത ശാസ്ത്രജ്ഞൻ യൂജീൻ പാർക്കറുടെ പേരാണു നൽകിയിരിക്കുന്നത്. വിക്ഷേപണം കാണാൻ പാർക്കറും സന്നിഹിതനായിരുന്നു. ചൊവ്വാ ദൗത്യങ്ങൾക്കു വേണ്ടതിന്റെ 55 ഇരട്ടി ഊർജം നൽകിയായിരുന്നു പാര്‍ക്കറിന്റെ വിക്ഷേപണം. ഇനിയുള്ള യാത്ര ദൗത്യം ഏഴുവർഷം നീണ്ടുനിൽക്കും. ശുക്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ചാണ് (ഫ്ലൈ ബൈ) പാർക്കർ സൂര്യനു സമീപമുള്ള ഭ്രമണപഥത്തിൽ എത്തുന്നത്. ദൗത്യകാലയളവിൽ പാർക്കർ 24 തവണ സൂര്യനരികിലെത്തും. യാത്രയിലെ പ്രധാന തീയതികൾ ∙ 2018 ഒക്ടോബർ 2– ശുക്രബലത്തിൽ ആദ്യ ഫ്ലൈ ബൈ ∙ 2018 നവംബർ 5– ആദ്യമായി സൂര്യനോടടുത്ത് ∙ 2024 നവംബർ– അവസാന ഫ്ലൈ ബൈ ∙ 2024 ഡിസംബർ– സൂര്യനോട് ഏറ്റവും അടുത്ത് ∙ 2025 ജൂൺ– അവസാനമായി സൂര്യനരികിൽ പ്രത്യേകതകൾ ∙ സൂര്യന് ഏറ്റവും അടുത്തെത്തുമ്പോൾ മണിക്കൂറിൽ ഏഴുലക്ഷം കിലോമീറ്റർ വേഗം പാർക്കർ കൈവരിക്കും. ഒരു മനുഷ്യനിർമിത വസ്തുവിന്റെ ഏറ്റവും കൂടിയ വേഗം. ∙ കടുത്ത താപനില ചെറുക്കാൻ നാലരയിഞ്ച് കനമുള്ള കാർബൺ കവചം.Please publish modules in offcanvas position.