രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ആഹ്‌ളാദത്തില്‍ പ്രവാസികൾ
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ആഹ്‌ളാദത്തില്‍ പ്രവാസികൾ

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ആഹ്‌ളാദത്തില്‍ പ്രവാസികൾ


ഒരു ദിർഹത്തിന് 19 രൂപയിലേറെ ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുവന്നതോടെ നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണംകൂടി. തിങ്കളാഴ്ച ഡോളറിന് 69.91 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതോടെ ദിർഹവുമായുള്ള വിനിമയനിരക്കിലും വൻമാറ്റം ഉണ്ടായി. ഒരു ദിർഹത്തിന് പത്തൊൻപത് രൂപയ്ക്കുമുകളിലേക്ക് മൂല്യം ഇടിഞ്ഞു. സമീപകാലത്ത് ഇതാദ്യമായാണ് പ്രവാസികൾക്ക് ഇത്ര മികച്ച വിനിമയനിരക്ക് കിട്ടുന്നത്. മൂല്യത്തിലെ മാറ്റം മുതലാക്കി, നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. യു.എ.ഇ.യിലെ ഒട്ടുമിക്ക മണി എക്സ്‌ചേഞ്ചുകളിലും തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നു. വിവിധ ബാങ്കുകളുടെ മൊബൈൽ ആപ്പ് വഴിയുള്ള ഓൺലൈൻ ട്രാൻസ്ഫറിനും ആകർഷകമായ നിരക്ക് കിട്ടുന്നുണ്ട്. ഓൺലൈനായി പണം അയയ്ക്കുമ്പോൾ സർവീസ് ചാർജ് ആവശ്യമില്ല എന്നത് കൂടുതൽ ആളുകളെ ആകർഷിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ ഒരു ദിർഹത്തിന് 18.83 രൂപ എന്നതായിരുന്നു നിരക്ക്. അവിടെനിന്നാണ് 19.01-ന്‌ മുകളിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത് . വരുംദിവസങ്ങളിൽ മൂല്യം ഇനിയും താഴാനാണ് സാധ്യത. ഇനിയുള്ള ദിവസങ്ങളിലും നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണംകൂടുമെന്നാണ് മണി എക്സ്‌ചേഞ്ച് രംഗത്തുള്ളവർ പറയുന്നത്. തുർക്കി- അമേരിക്ക നയതന്ത്രബന്ധം വഷളായത് അമേരിക്കൻ ഡോളർ ശക്തിപ്പെടാൻ കാരണമായി. ഇതാണ് ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയായത്.Please publish modules in offcanvas position.