കോലിയെയും ശാസ്ത്രിയെയും ബി.സി.സി.ഐ പൊരിച്ചേക്കും
കോലിയെയും ശാസ്ത്രിയെയും ബി.സി.സി.ഐ പൊരിച്ചേക്കും

കോലിയെയും ശാസ്ത്രിയെയും ബി.സി.സി.ഐ പൊരിച്ചേക്കും


ടീം തിരഞ്ഞെടുപ്പിലും മറ്റും ശാസ്ത്രിക്കും കോലിക്കും എന്തിന് ഒരു ബ്ലാങ്ക് ചെക്ക് നൽകി എന്നാണ് വിമർശകർ ഉയർത്തുന്ന പ്രധാന ചോദ്യം. ഇതാണ് ബോർഡിനെ കടുത്ത സമ്മർദത്തിലാക്കിയത്. ലണ്ടൻ: സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട ഏറ്റവും നാണംകെട്ട തോൽവികളിൽ ഒന്നായിരുന്നു ലോർഡ്സിലേത്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിന്റെ ആത്മവീര്യം ചേർത്തിക്കളയുന്നതായിരുന്നു ഈ തോൽവി. പരമ്പരയിൽ തിരിച്ചുവരാൻ ഇന്ത്യയ്ക്ക് ഇനിയും സമയമുണ്ട്. എന്നാൽ, ആദ്യ രണ്ട് ടെസ്റ്റുകളിലെ തോൽവിയെ അത്ര ലാഘവത്തോടെയല്ല ബി.സി.സി.ഐ കാണുന്നത്. നാണംകെട്ട തോൽവി സംബന്ധിച്ച് ക്യാപ്റ്റൻ വിരാട് കോലിയിൽ നിന്നും പരിശീലകൻ രവി ശാസ്ത്രിയിൽ നിന്നും വിശദീകരണം തേടാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് അധികൃതർ എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ശനിയാഴ്ച നോട്ടിങ്ങാമിൽ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിന് മുൻപ് ഇരുവരെയും വിചാരണ ചെയ്തേക്കുമെന്നാണ് അറിയുന്നത്. ടീം തിരഞ്ഞെടുപ്പിലും മറ്റും ശാസ്ത്രിക്കും കോലിക്കും എന്തിന് ഒരു ബ്ലാങ്ക് ചെക്ക് നൽകി എന്നാണ് വിമർശകർ ഉയർത്തുന്ന പ്രധാന ചോദ്യം. ഇതാണ് ബോർഡിനെ കടുത്ത സമ്മർദത്തിലാക്കിയത്. ടെസ്റ്റിന് മുന്നോടിയായി ടീമിന് പരിശീലനം നടത്താൻ വേണ്ടത്ര സമയം അനുവദിച്ചിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബി.സി.സി.ഐ ഭാരവാഹി വാർത്താ ഏജൻസിയായ പി.ടി.ഐയോട് വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയിൽ നടന്ന പരമ്പര തോറ്റ ടീം തിരക്കിട്ട മത്സര ഷെഡ്യൂളിനെയാണ് കുറ്റപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് ബോർഡ് കളിക്കാരുടെ അഭിപ്രായം ആരാഞ്ഞത്. കളിക്കാരോട് ചോദിച്ചശേഷമാണ് ടെസ്റ്റിന് മുൻപുള്ള സന്നാഹ മത്സരത്തിൽ വെളുത്ത പന്ത് ഉപയോഗിക്കാൻ തീരുമാനിച്ചത്. നിഴൽ ടൂർ എന്ന ആശയത്തിന്റെ ഭാഗമായി ഇന്ത്യ എ ടീമിനെയും ഇതിന് സമാന്തരമായി പര്യടനത്തിന് അയക്കാനുള്ളതും സീനിയർ ടീമിന്റെ നിർദേശമാണ്. രണ്ട് മുതിർന്ന താരങ്ങളായ മുരളി വിജയിനെയും അജിങ്ക്യ രഹാനെയെയും എ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇരുവർക്കും രണ്ട് ടെസ്റ്റുകളിലും നിലവാരമുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഇപ്പോഴത്തെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം ക്യാപ്റ്റനും കോച്ചിനും തന്നെയാണ് എന്നാണ് ബോർഡിലെ പൊതുവേയുള്ള വിലയിരുത്തൽ. ശാസ്ത്രിയും കോലിയും മാത്രമല്ല, ടീമിലെ സപ്പോർട്ട് സ്റ്റാഫ് ഒന്നടങ്കം മുൾമുനയിലാണ്. ആർ. ശ്രീധർ ഫീൽഡിങ് പരിശീലകനായി ചുതമലയേറ്റശേഷം മാത്രം ഇന്ത്യൻ ടീം 50 സ്ലിപ്പ് ക്യാച്ചുകൾ കൈവിട്ടു. ടീമിന് തരിച്ചടി തുടരുകയാണെങ്കിൽ ഇവരിൽ ആരുടെയെങ്കിലുമൊക്കെ തലകൾ ഉരുളുമെന്ന് വ്യക്തം.Please publish modules in offcanvas position.