ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സി.ബി.എസ്.ഇയ്ക്ക് മൈക്രോസോഫ്റ്റിന്റെ പുതിയ ടെക്‌നിക്
ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സി.ബി.എസ്.ഇയ്ക്ക് മൈക്രോസോഫ്റ്റിന്റെ പുതിയ ടെക്‌നിക്

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സി.ബി.എസ്.ഇയ്ക്ക് മൈക്രോസോഫ്റ്റിന്റെ പുതിയ ടെക്‌നിക്


മൂന്ന് മാസംകൊണ്ട് തയ്യാറാക്കുന്ന ചോദ്യപ്പേപ്പറുകള്‍ എന്‍ക്രിപ്റ്റഡ് സുരക്ഷാരീതി ഉപയോഗിച്ച് ഡിജിറ്റലായി കൈമാറുന്ന പദ്ധതിയാണ് മൈക്രോസോഫ്റ്റ് ആവിഷ്‌കരിക്കുന്നത്. ഇത് പ്രകാരം തയ്യാറാക്കുന്ന ചോദ്യങ്ങള്‍ അയയ്ക്കുന്ന ആള്‍ക്കും ലഭിക്കുന്ന ആള്‍ക്കും മാത്രമേ ലഭ്യമാവൂ.

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ പുതിയ സുരക്ഷാമാര്‍ഗവുമായി മൈക്രോസോഫ്റ്റ്. ഇക്കഴിഞ്ഞ പരീക്ഷയില്‍ പത്താംക്ലാസിന്റെ കണക്കും പ്ലസ്ടുവിന്റെ ഇക്കണോമിക്‌സ് ചോദ്യക്കടലാസും ചോര്‍ന്നത് സംബന്ധിച്ച് രാജ്യവ്യാപകമായ പ്രതിഷേധമാണ് സി.ബി.എസ്.ഇ യ്‌ക്കെതിരെ ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് ടെക് ഭീമന്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പുതിയ സുരക്ഷാരീതികള്‍ പരീക്ഷിക്കാന്‍ സി.ബി.എസ്. ഇ തയ്യാറെടുക്കുന്നത്.

മൂന്ന് മാസംകൊണ് കൊണ്ടാണ് പദ്ധതി തയ്യാറാക്കിയത്. ചോദ്യപ്പേപ്പറുകള്‍ എന്‍ക്രിപിറ്റഡ് സുരക്ഷാരീതി ഉപയോഗിച്ച് ഡിജിറ്റലായി കൈമാറുന്ന പദ്ധതിയാണ് മൈക്രോസോഫ്റ്റ് ആവിഷ്‌കരിക്കുന്നത്. ഇത് പ്രകാരം തയ്യാറാക്കുന്ന ചോദ്യങ്ങള്‍ അയയ്ക്കുന്ന ആള്‍ക്കും ലഭിക്കുന്ന ആള്‍ക്കും മാത്രമേ ലഭ്യമാവൂ. അതുകൊണ്ട് തന്നെ കൈമാറ്റം ചെയ്യുന്ന സമയത്ത് ചോര്‍ച്ച നടക്കില്ല. മാത്രമല്ല പരീക്ഷ ആരംഭിക്കുന്നതിന് മുപ്പത് മിനിറ്റ് മുന്‍പ് മാത്രമായിരിക്കും ചോദ്യക്കടലാസ് പരീക്ഷാകേന്ദ്രങ്ങളിലെ തെരെഞ്ഞടുക്കപ്പെട്ടവര്‍ക്ക് ലഭ്യമാവുക. ആധാര്‍ ,വണ്‍ ടൈം പാസ് വേഡ്(OTP) , ബയോമെട്രിക് തിരിച്ചറിയല്‍ രീതി തുടങ്ങി വിവിധ തിരിച്ചറിയല്‍  പ്രക്രിയയ്ക്ക് ശേഷം മാത്രമേ ചോദ്യക്കടലാസ്  ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ

വിന്‍ഡോസ് ടെന്‍, ഓഫീസ് 365 എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് പരീക്ഷാ കണ്‍ട്രോളര്‍ക്ക് പരീക്ഷ ട്രാക്ക് ചെയ്യാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യുന്ന ചോദ്യപ്പേപ്പറില്‍ വാട്ടര്‍മാര്‍ക്കുണ്ടായിരിക്കും. സെന്റര്‍കോഡ് അടക്കമുള്ള വാട്ടര്‍മാര്‍ക്കായതിനാല്‍ ചോദ്യപ്പേപ്പര്‍ ഏത് കേന്ദ്രത്തില്‍ നിന്നാണ് ചോര്‍ന്നതെന്ന്  കൃത്യമായി മനസിലാക്കാം.

ചോദ്യപ്പേപ്പറുകള്‍ ഇപ്രകാരം ഡിജിറ്റലായി തയ്യാറാക്കുന്നതിനാല്‍ സമയനഷ്ടവും പരീക്ഷാചെലവും വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും മറ്റുള്ള പരീക്ഷകള്‍ക്കും ഇത് മാതൃകയാക്കാമെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ ഡയറക്ടര്‍ അനില്‍ ബന്‍സാലി അറിയിച്ചുPlease publish modules in offcanvas position.