നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി തള്ളി.
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി തള്ളി.

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി തള്ളി.


കൊച്ചി :- കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ദിലീപിന്റെ ആവശ്യം ക്രൂരമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് 11 ഹര്‍ജികള്‍ നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ശേഷം ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണ്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാവുന്നതാണ്. പുറത്തുവിടാന്‍ കഴിയാത്ത ദൃശ്യങ്ങളാണ് അവയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വിചാരണ വൈകിക്കാന്‍ ലക്ഷ്യമിട്ടാണു ദിലീപ് ഹര്‍ജികള്‍ നല്‍കിയതെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഉപദ്രവിക്കപ്പെട്ട നടിക്കും നീതി ലഭ്യമാക്കേണ്ടതുണ്ട്. സിബിഐക്കു വിടാന്‍ തക്ക അസാധാരണ സാഹചര്യങ്ങള്‍ കേസിന് ഇല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ദൃശ്യങ്ങള്‍ പ്രതിയ്ക്ക് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും ശക്തമായി എതിര്‍ത്തു. പ്രതിയ്ക്ക് തെളിവുകള്‍ നല്‍കണമെന്ന് ക്രിമിനല്‍ ചട്ടം നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഈ കേസില്‍ പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗത്തെ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചതല്ലേ എന്നും കോടതി ചോദിച്ചിരുന്നു.Please publish modules in offcanvas position.