കേന്ദ്രസഹായം സമ്പൂർണമായി ലഭിക്കാൻ താമസിക്കും
കേന്ദ്രസഹായം സമ്പൂർണമായി ലഭിക്കാൻ താമസിക്കും

കേന്ദ്രസഹായം സമ്പൂർണമായി ലഭിക്കാൻ താമസിക്കും

സമ്പൂർണസഹായം നൽകുന്നതിനുമുമ്പ് ചില നടപടിച്ചട്ടങ്ങൾ കേരളം പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു. ഓരോ വിഭാഗത്തിലുമുണ്ടായ നഷ്ടം പ്രത്യേകം കണക്കാക്കി നിവേദനം നൽകണം. കേന്ദ്രസംഘം എത്തി നഷ്ടം വിലയിരുത്തുകയും വേണം.

ന്യൂഡൽഹി: പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന് കേന്ദ്രത്തിന്റെ സമ്പൂർണ സാമ്പത്തികസഹായം ലഭിക്കാൻ ഏതാനും മാസംകൂടി കാത്തിരിക്കേണ്ടിവരും. കേരളത്തിനുണ്ടായ നഷ്ടം കൃത്യമായി കണക്കാക്കുന്നതിൽ വരുന്ന കാലതാമസമാണ് ഇതിനുകാരണം.

സമ്പൂർണസഹായം നൽകുന്നതിനുമുമ്പ് ചില നടപടിച്ചട്ടങ്ങൾ കേരളം പാലിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു. ഓരോ വിഭാഗത്തിലുമുണ്ടായ നഷ്ടം പ്രത്യേകം കണക്കാക്കി നിവേദനം നൽകണം. കേന്ദ്രസംഘം എത്തി നഷ്ടം വിലയിരുത്തുകയും വേണം.

നിലവിലുള്ള മാനദണ്ഡപ്രകാരം സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾക്ക് 75 ശതമാനവും ഉയർന്ന നിലയിലുള്ള പ്രത്യേകവിഭാഗത്തിൽ ഉൾപ്പെടുന്ന ഉയർന്ന പ്രദേശത്തുള്ള സംസ്ഥാനങ്ങൾക്ക് 90 ശതമാനവും വിഹിതം നൽകണം. എല്ലാ സാമ്പത്തികവർഷത്തിലും ജൂണിലും ഡിസംബറിലുമായി രണ്ട് ഗഡുകളായാണ് നൽകുക.Please publish modules in offcanvas position.