പുനഃസ്ഥാപിക്കാനുള്ളത് രണ്ടേകാൽ ലക്ഷം വൈദ്യുതി കണക്ഷനുകൾ
പുനഃസ്ഥാപിക്കാനുള്ളത് രണ്ടേകാൽ ലക്ഷം വൈദ്യുതി കണക്ഷനുകൾ

പുനഃസ്ഥാപിക്കാനുള്ളത് രണ്ടേകാൽ ലക്ഷം വൈദ്യുതി കണക്ഷനുകൾ


കുഞ്ചിത്തണ്ണി: പ്രളയത്തിലും പേമാരിയിലും തകർന്ന വൈദ്യുതിമേഖലയിലെ പുനർനിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു. 25 ലക്ഷത്തിൽപ്പരം ഉപഭോക്താക്കളുടെ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിൽ 23 ലക്ഷം പേരുടെ കണക്ഷനുകൾ പുനഃസ്ഥാപിച്ചു. ഇനി 2,23,414 ഉപഭോക്താക്കളുടെ കണക്ഷനുകൾ മാത്രമാണ് പുനഃസ്ഥാപിക്കാനുള്ളത്.

വെള്ളപ്പൊക്കത്തിൽ വിച്ഛേദിച്ചിരുന്ന 16,158 ട്രാൻസ്ഫോർമറുകളിൽ 14,314 എണ്ണം പ്രവർത്തനക്ഷമമായി. ഇനി ചാർജ് ചെയ്യാനുള്ള 1844 ട്രാൻസ്ഫോർമറുകളിൽ 278 എണ്ണം വെള്ളത്തിനടിയിലാണ്. പ്രളയത്തിൽ തകരാറിലായ 50 സബ്സ്റ്റേഷനുകളിൽ എട്ടെണ്ണം പ്രവർത്തനസജ്ജമാക്കാനുണ്ട്. ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ലെഫ്റ്റ്ബാങ്ക് എക്സ്‌റ്റൻഷൻ, പന്നിയാർ എന്നീ പ്രധാന വൈദ്യുതിനിലയങ്ങളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആന്ധ്രയിൽനിന്നുള്ള ജീവനക്കാരും പുനർനിർമാണ ജോലികളിൽ സഹായിക്കുന്നുണ്ടെന്നും വൈദ്യുതിവകുപ്പ് അധികൃതർ പറഞ്ഞു.Please publish modules in offcanvas position.