മൻമോഹൻ സിങ് ഒരുമാസത്തെ ശമ്പളം നൽകും
മൻമോഹൻ സിങ് ഒരുമാസത്തെ ശമ്പളം നൽകും

മൻമോഹൻ സിങ് ഒരുമാസത്തെ ശമ്പളം നൽകും


ഒരുകോടി രൂപ എം.പി.ഫണ്ടിൽനിന്ന്‌ നൽകും


ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഒരുമാസത്തെ ശമ്പളം നൽകും.

ഇതിനുപുറമേ, എം.പി. ഫണ്ടിൽനിന്ന് ഒരുകോടി രൂപയും അദ്ദേഹം പ്രളയദുരിതാശ്വാസത്തിനായി നൽകുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

കേരളത്തിലെ പ്രളയദുരന്തബാധിതരെ സഹായിക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.Please publish modules in offcanvas position.