പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് നാസ
പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് നാസ

പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് നാസ


ലാന്‍ഡ്‌സാറ്റ്-8 സാറ്റലൈറ്റിലെ ഓപ്പറേഷണല്‍ ലാന്‍ഡ് ഇമേജര്‍ എടുത്തതാണ് ആദ്യ ചിത്രം. രണ്ടാമത്തേത് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സെന്റിനല്‍-2 സാറ്റലൈറ്റ് ആണ് പകര്‍ത്തിയത്.


 തിരുവനന്തപുരം: ചരിത്രത്തിലിതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രളയക്കെടുതിയിലൂടെയാണ് കേരളം കടന്നുപോയത്. തോരാത്ത മഴയും വെള്ളപ്പൊക്കവും കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനജീവിതം താറുമാറാക്കി. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇനിയും തിട്ടിപ്പെടുത്തിയിട്ടില്ലാത്ത വിധം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. പെരിയാറും പമ്പയുമെല്ലാം കരകവിഞ്ഞതോടെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളുടെ പല പ്രദേശങ്ങളും പ്രളയജലത്തില്‍ മുങ്ങി. പ്രളയത്തിനു മുമ്പും പിമ്പുമുള്ള ഈ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ (NASA) പുറത്തുവിട്ടു. കേരളത്തിന്റെ കരയെ ജലംവിഴുങ്ങിയത് എപ്രകാരമെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കും. പ്രളയത്തിനു മുമ്പും ശേഷവുമുള്ള കേരളത്തിലെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്ന രണ്ടു ചിത്രങ്ങളിലുമുള്ളത്. പ്രളയത്തിനുമുമ്പ് ഫെബ്രുവരി ആറിന് എടുത്ത ചിത്രമാണ് ആദ്യത്തേത്. പ്രളയത്തിനു ശേഷം ഓഗസ്റ്റ് 22ന് എടുത്ത ചിത്രമാണ് രണ്ടാമത്തേത്. പ്രളയജലം നിറഞ്ഞ ഭാഗങ്ങള്‍ നീലനിറത്തില്‍ കാണാം. ലാന്‍ഡ്‌സാറ്റ്-8 സാറ്റലൈറ്റിലെ ഓപ്പറേഷണല്‍ ലാന്‍ഡ് ഇമേജര്‍ എടുത്തതാണ് ആദ്യ ചിത്രം. രണ്ടാമത്തേത് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സെന്റിനല്‍-2 സാറ്റലൈറ്റ് ആണ് പകര്‍ത്തിയത്.Please publish modules in offcanvas position.