ഗഗൻയാനിൽ ഇന്ത്യ ബഹിരാകാശത്തേക്കയക്കുക മൂന്നുപേരെ
ഗഗൻയാനിൽ ഇന്ത്യ ബഹിരാകാശത്തേക്കയക്കുക മൂന്നുപേരെ

ഗഗൻയാനിൽ ഇന്ത്യ ബഹിരാകാശത്തേക്കയക്കുക മൂന്നുപേരെ


ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമദൗത്യമായ ‘ഗഗൻയാൻ’ പുറപ്പെടുക മൂന്നുപേരെയും വഹിച്ചുകൊണ്ട്. ആണവോർജ സഹമന്ത്രി ജിതേന്ദ്രസിങ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഏഴുദിവസത്തെ ദൗത്യമായിരിക്കും. ഭൂമിയിൽനിന്ന് 300 മുതൽ 400 വരെ കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലോ എർത്ത് ഓർബിറ്റിലേക്ക് ജി.എസ്.എൽ.വി. മാർക് മൂന്ന് വാഹനം ഉപയോഗിച്ചായിരിക്കും ഗഗൻയാന്റെ വിക്ഷേപണം. മനുഷ്യനെയും വഹിച്ചുകൊണ്ട് യാത്ര പുറപ്പെടുന്നതിനുമുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ മനുഷ്യനില്ലാതെ ഗഗൻയാൻ രണ്ടുതവണ വിക്ഷേപിക്കും. 2022-ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ ഗഗൻയാൻ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. 30 മാസത്തിനകം മനുഷ്യനില്ലാതെയുള്ള ആദ്യപരീക്ഷണം നടത്തും. 1000 കോടി രൂപയാണ് ദൗത്യത്തിന്‌ ചെലവു പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയുടെ പ്രഥമ ബഹിരാകാശദൗത്യം പ്രഖ്യാപിച്ചത്. പദ്ധതി പൂർത്തിയായാൽ ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാകും ഇന്ത്യ. യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് നിലവിൽ ബഹിരാകാശത്ത് മനുഷ്യരെ എത്തിച്ചിട്ടുള്ളത്‌.Please publish modules in offcanvas position.