രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി


പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


തിരുവനന്തപുരം: പ്രളയകാലത്ത് സ്വന്തം സഹോദരന്‍മാരെന്നപോലെ ആളുകളെ രക്ഷിക്കാന്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും ബിഗ് സല്യൂട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രളയത്തില്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമായി. കനത്ത മഴയിലും, പ്രളയത്തിലും ഉരുള്‍പൊട്ടലിലും 483 പേര്‍ മരിച്ചു. 14 പേരെ കാണാതായി. 140 പേര്‍ ആശുപത്രിയിലായി. കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി.  

നിലവിലെ സ്ഥിതി അനുസരിച്ച് 305 ക്യാമ്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 ആളുകളാണ് ഉള്ളത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനമാണ് പ്രളയകാലത്ത് നാട് ദര്‍ശിച്ചത്.  ബോട്ട് മറിഞ്ഞും മറ്റും രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍ പെട്ടു. എന്നിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറാതെയും പതറാതെയും സ്വന്തം സഹോദരന്‍മാരെന്നപോലെ ആളുകളെ രക്ഷിക്കാന്‍ രക്ഷാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി.

വീടുകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുണ്ടായ കെടുതി സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ബാധിച്ചു. സംസ്ഥാനത്തിന് വലിയ നഷ്ടമാണ് പ്രളയത്തെത്തുടര്‍ന്നുണ്ടായത്.  ടൂറിസത്തിനും തിരിച്ചടിയുണ്ടായി. വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 

രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. രണ്ടാം ഘട്ടമായ പുനരധിവാസം നടന്നുകൊണ്ടിരിക്കുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടല്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.Please publish modules in offcanvas position.