വേദന കടിച്ചമര്‍ത്തിയിട്ടും ആ വിരലുകള്‍ അവള്‍ മുറിച്ചുമാറ്റിയില്ല; ഒടുവില്‍ ഇന്ത്യയുടെ ഭാഗ്യ
വേദന കടിച്ചമര്‍ത്തിയിട്ടും ആ വിരലുകള്‍ അവള്‍ മുറിച്ചുമാറ്റിയില്ല; ഒടുവില്‍ ഇന്ത്യയുടെ ഭാഗ്യ

വേദന കടിച്ചമര്‍ത്തിയിട്ടും ആ വിരലുകള്‍ അവള്‍ മുറിച്ചുമാറ്റിയില്ല; ഒടുവില്‍ ഇന്ത്യയുടെ ഭാഗ്യ


ഒരിക്കല്‍ മത്സരത്തിനിടയില്‍ സ്വപ്‌നയ്ക്ക് ഗുരുതരമായ പരിക്കുപറ്റി. കണങ്കാലിനും പുറത്തും പരിക്കേറ്റതോടെ അവള്‍ രണ്ടു വര്‍ഷക്കാലം ട്രാക്കിലും ഫീല്‍ഡിലുമിറങ്ങാതെ ഒരു കിടക്കയിലൊതുങ്ങി.


പശ്ചിമ ബംഗാളിലെ ജല്‍പയ്ഗുരിക്കാരനായ പഞ്ചനന്‍ ബര്‍മന് തന്റെ മകള്‍ക്ക് സ്വപ്‌ന എന്ന് പേരിടുമ്പോള്‍ മനസ്സില്‍ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. മകളിലൂടെ സ്വപ്‌നം കണ്ടതെല്ലാം നേടണം. താന്‍ റിക്ഷ വലിച്ചുണ്ടാക്കുന്ന പണവും ഭാര്യ ബസാന തേയില നുള്ളിയുണ്ടാക്കുന്ന പണവും ആറംഗ കുടുംബത്തെ പുലർത്താന്‍ തികയില്ലെന്ന് പഞ്ചനന് അറിയാമായിരുന്നു.

ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പഞ്ചനന്റെ സ്വപ്‌നം സഫലമായിരിക്കുകയാണ്. വീട് പുലര്‍ത്തുക എന്നതു മാത്രമല്ല, തന്റെ മകള്‍ 120 കോടി ജനങ്ങളുടെ അഭിമാനം കൂടിയായിരിക്കുന്നു. ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റാത്തലണില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ മെഡല്‍ സ്വപ്‌നയുടെ കഴുത്തില്‍ കിടന്ന് തിളങ്ങി. ഏതൊരച്ഛന്റേയും കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു പോകുന്ന കാഴ്ച്ചയായിരുന്നു അത്. 

ജനിക്കുമ്പോള്‍ തന്നെ സാധാരണ കുട്ടികളില്‍ നിന്ന് വ്യത്യസ്തയായിരുന്നു സ്വപ്‌ന. ഇരുകാലിലും ആറു വീതം വിരലുകളുണ്ടായിരുന്നു അവള്‍ക്ക്. ഇതു കണ്ട് അന്ന് പലരും അമ്പരന്നെങ്കിലും മകളുടെ ഈ ആറു വിരലുകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന് പഞ്ചനനും ബസാനയും വിശ്വസിച്ചു. പക്ഷേ ഈ 12 വിരലുകള്‍ സ്വപ്‌നയ്ക്ക് തലവേദനയായിരുന്നു. പ്രത്യേകിച്ച് അത്‌ലറ്റിക്‌സിലേക്ക് ഇറങ്ങിയതോടെ. തന്റെ കാലിന് പാകമായ ഷൂ കിട്ടാതെ സ്വപ്‌ന പലപ്പോഴും കുഴങ്ങി. ഒപ്പം വേദനയും കടിച്ചമര്‍ത്തേണ്ടി വന്നു.Please publish modules in offcanvas position.