എൻജിനീയറിങ് പ്രവേശനം: അമൽ മാത്യു ഒന്നാമത്; മെഡിക്കലിൽ ജെസ് മരിയ.
എൻജിനീയറിങ് പ്രവേശനം: അമൽ മാത്യു ഒന്നാമത്; മെഡിക്കലിൽ ജെസ് മരിയ.

എൻജിനീയറിങ് പ്രവേശനം: അമൽ മാത്യു ഒന്നാമത്; മെഡിക്കലിൽ ജെസ് മരിയ.

തിരുവനന്തപുരം ∙ എൻജിനീയറിങ് പ്രവേശനത്തിൽ കോട്ടയം കുറുപ്പന്തറ പുല്ലൻകുന്നേൽ വീട്ടിൽ അമൽ മാത്യുവിന് ഒന്നാം റാങ്ക്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടികയിൽ അങ്കമാലി മേനാച്ചേരി വീട്ടിൽ ജെസ് മരിയ ബെന്നി ഒന്നാമതെത്തി.കൊല്ലം പ്രാക്കുളം അച്യുതത്തിൽ ആർ.അഭിരാമിക്കാണ് ആർക്കിടെക്ചർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം. ഫാർമസി പ്രവേശന പരീക്ഷയിൽ പത്തനംതിട്ട അങ്ങാടിക്കൽ നോർത്ത് വലിയപറമ്പിൽ ജെ.നിർമൽ ഒന്നാം റാങ്കുകാരനായി.Please publish modules in offcanvas position.