ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി നടത്തുന്
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി നടത്തുന്

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി നടത്തുന്


മുന്‍ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി നടത്തുന്ന നിരാഹാരം രണ്ടാം ദിവസവും തുടരുന്നു.  സേവ് അവർ സിസ്റ്റർ ഫോറത്തിൻറെ നേതൃത്വത്തിൽ റിലേ നിരാഹാരം നടക്കുന്ന സമരപന്തലിൽ ആണ് സഹോദരിയും നിരാഹാരസമരം നടത്തുന്നത്.

അതേസമയം ഫ്രാങ്കോ മുളയ്ക്കൽ ഈമാസം 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കുമെന്നാണ് പഞ്ചാബ് പോലീസ് അറിയിച്ചു.

ജലന്ദര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാനായി കേരളത്തിലേക്ക് വിളിച്ചു വരുത്തിയ സാഹചര്യത്തില്‍ കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി ഹൈക്കോടതി ജംഗ്ഷനില്‍ തുടരുന്ന സമരം കൂടുതല്‍ ശക്തമാകുകയാണ്.

റിലേ നിരാഹാരത്തോടൊപ്പം ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി ആരംഭിച്ച നിരാഹാരസമരം ഇന്നും തുടരുന്നുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതു വരെ നിരാഹാര സമരം തുടരാനാണ് തീരുമാനം.

സമരം ചെയ്യുന്ന അഞ്ച് കന്യാസ്ത്രികള്‍ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. യാക്കോബായ സഭാ വൈദികരും, ശ്രീനാരായണ ധര്‍മ്മവേദി ഭാരവാഹികളും ലോ കോളേജ് വിദ്യാര്‍ത്ഥികളും പിന്തുണ അറിയിച്ച് സമരപ്പന്തലിലെത്തി.

ബിഷപ്പിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിലുളള റിലേ നിരാഹാരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു.Please publish modules in offcanvas position.