ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഫണ്ട് നൽകരുത്; ജപ്പാന്‍ സര്‍ക്കാരിന് ഗുജറാത്ത് കര്‍ഷകരുടെ കത
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഫണ്ട് നൽകരുത്; ജപ്പാന്‍ സര്‍ക്കാരിന് ഗുജറാത്ത് കര്‍ഷകരുടെ കത

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഫണ്ട് നൽകരുത്; ജപ്പാന്‍ സര്‍ക്കാരിന് ഗുജറാത്ത് കര്‍ഷകരുടെ കത


പാത നിര്‍മ്മാണത്തിനായുള്ള ഫണ്ട് നല്‍കുന്ന ജപ്പാന്‍ ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശ രേഖകള്‍ ലംഘിച്ചു കൊണ്ടുള്ള നടപടിക്കെതിരെയാണ് കര്‍ഷകരുടെ കത്ത്.

അഹമ്മദാബാദ്: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയ്ക്ക് ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് ജപ്പാൻ സർക്കാരിന് ഗുജറാത്ത് കർഷകരുടെ കത്ത്. ഫണ്ട് നല്‍കുന്ന ജപ്പാന്‍ ഏജന്‍സിയുടെ മാര്‍ഗ രേഖകള്‍ ലംഘിച്ചു കൊണ്ടാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും അതു കൊണ്ട് ധനസഹായം നൽകരുതെന്നുമാവശ്യപ്പെട്ട് ഗുജറത്ത് ഖേദുത് സമാജിന്റെ നേതൃത്വത്തില്‍ 1000 കർഷകരാണ് കത്തയച്ചത്. 

സംരംഭത്തിനായി 1.10 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി (ജയ്ക്ക)വായ്പയായി  നല്‍കുന്നത്. എന്നാല്‍ റെയില്‍ പാത നിര്‍മിക്കുന്നതിനായി ഏജന്‍സി മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണവുമായി സർക്കാർ മുന്നോട്ടു പോകുന്നതെന്നാണ് കര്‍ഷകരുടെ പരാതി.

കര്‍ഷകരുടെ അവസ്ഥ നേരില്‍ കണ്ടറിയാന്‍ ജപ്പാന്‍ അംബാസിഡറോട് ഗുജറാത്ത് സന്ദർശിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഏജന്‍സിയുടെ നിര്‍ദേശപ്രകാരം ഭൂപ്രകൃതി വിശകലനം ചെയ്യുന്നതിനും സാമൂഹ്യ പശ്ചാത്തലം പഠിക്കാനുമായി ഒരു ഉപദേശക സമിതി രൂപീകരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതൊന്നും പാലിച്ചിട്ടില്ലെന്നും കര്‍ഷകരുടെ പരാതിക്കത്തില്‍ പറയുന്നു.

റെയില്‍ പാത നിര്‍മ്മാണത്തിനായി ഗുജറാത്തിലെയും മഹാരാഷ്ട്രയിലേയുമുള്‍പ്പെടെ 1400 ഹെക്ടര്‍ ഭൂമിയാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതില്‍ 1120 ഹെക്ടര്‍ ഭൂമിയും സ്വകാര്യ വ്യക്തികളുടേതാണ്. Please publish modules in offcanvas position.