ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്; എന്നിട്ടും യുവന്റസ് പിടിച്ചുനിന്നു
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്; എന്നിട്ടും യുവന്റസ് പിടിച്ചുനിന്നു

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ്; എന്നിട്ടും യുവന്റസ് പിടിച്ചുനിന്നു


29-ാം മിനിറ്റില്‍ ആരാധകരെ ഞെട്ടിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. വ  


മാഡ്രിഡ്: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും യുവന്റസിന്റെ പോരാട്ടവീര്യം ചോര്‍ന്നില്ല. ചാമ്പ്യന്‍സ് ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ വലന്‍സിയയെ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ തോല്‍പ്പിച്ചു. 60 മിനിറ്റോളം പത്ത് പേരുമായി കളിച്ചായിരുന്നു ഇറ്റാലിയന്‍ ടീമിന്റെ വിജയം. 
29-ാം മിനിറ്റില്‍ ആരാധകരെ ഞെട്ടിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. വലന്‍സിയയുടെ ഡിഫന്‍ഡര്‍ ജെയ്‌സണ്‍ മുറിള്ളോയുടെ തലയില്‍ തട്ടിയതായിരുന്നു കാരണം. റഫറിയുടെ തീരുമാനത്തില്‍ വിശ്വസിക്കാനാകാതെ ഗ്രൗണ്ടിലിരുന്ന റൊണാള്‍ഡോ പിന്നീട് കരഞ്ഞുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്. ചാമ്പ്യന്‍സ് ലീഗില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ ആദ്യ ചുവപ്പ് കാര്‍ഡാണിത്.
ക്രിസ്റ്റ്യാനോ പോയിട്ടും പിടിച്ചുനിന്ന യുവന്റസ് 45-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 45-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് പ്യാനിച്ച് യുവന്റസിനെ മുന്നിലെത്തിച്ചു. ആറു മിനിറ്റിനുള്ളില്‍ യുവന്റസിന് വീണ്ടും പെനാല്‍റ്റി ലഭിച്ചു. വീണ്ടും പെനാല്‍റ്റിയെടുത്ത പ്യാനിച്ചിന് പിഴച്ചില്ല. യുവന്റസ് 2-0ത്തിന്റെ ലീഡ് നേടി. 95-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ വലന്‍സിയക്ക് അവസരം ലഭിച്ചെങ്കിലും അവര്‍ക്ക് ലക്ഷ്യം കാണാനായില്ല. Please publish modules in offcanvas position.