ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു
ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു

ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു


രാജ്‌കോട്ട്: ഗുജറാത്തിലെ ഗിര്‍വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ പതിനൊന്ന് സിംഹങ്ങളാണ് ചത്തൊടുങ്ങിയത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ദാല്‍ഖനിയ മേഖലയിലാണ് പ്രധാനമായും സിംഹങ്ങള്‍ ചത്തൊടുങ്ങുന്നത്. ചത്ത സിംഹങ്ങളെ  പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി സമീപത്തുള്ള മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി.

എട്ട് സിംഹങ്ങള്‍ പരസ്പരമുള്ള അക്രമത്തിനിടെ ഉണ്ടായ മുറിവുമൂലമാണ് ചത്തത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബാക്കി മൂന്ന് സിംഹങ്ങള്‍ ചത്തത് എങ്ങനെയാണ് എന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതിന്റെ കാരണം വ്യക്തമാകൂ.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവിടെ സിംഹങ്ങള്‍ ഇത്തരത്തില്‍ ചത്തൊടുങ്ങാറുണ്ട്. സിംഹങ്ങള്‍ ചത്തൊടുങ്ങുന്നതിന്റെ കാരണം എന്താണെന്ന് അന്വേഷിക്കും എന്ന് എംപി പരിമള്‍ നാഥ്‌വാനി പറഞ്ഞു. വിഷം കൊടുത്തോ, ഷോക്കടിപ്പിച്ചോ, മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയോ ആണോ സിംഹങ്ങള്‍ മരിക്കുന്നത് എന്ന് അന്വേഷിക്കും എന്നും പരിമള്‍ പറഞ്ഞു.Please publish modules in offcanvas position.