അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും
അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും

അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും


ചൊവ്വാഴ്ച രാവിലെ, അഭിലാഷുമായി കപ്പല്‍ ആംസ്റ്റര്‍ഡാമിലെത്തുമാണ് റിപ്പോര്‍ട്ടുകള്‍.

സിഡ്‌നി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ ചികിത്സയ്ക്കായി ചൊവ്വാഴ്ച ആംസ്റ്റര്‍ഡാം ദ്വീപിലെത്തിക്കും. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് കപ്പലായ ഓസിരിസാണ് തിങ്കളാഴ്ച ഉച്ചയോടെ അഭിലാഷിനെ രക്ഷപ്പെടുത്തിയത്.
അപകടത്തില്‍പെട്ട് മൂന്നുദിവസങ്ങള്‍ക്കു ശേഷമാണ് അഭിലാഷിനെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഓസിരിസില്‍നിന്ന് രണ്ട് സോഡിയാക് ബോട്ടുകള്‍ അഭിലാഷിന്റെ പായ്‌വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം സ്‌ട്രെച്ചറിന്റെ സഹായത്തോടെ അഭിലാഷിനെ കപ്പലില്‍ എത്തിക്കുകയുമായിരുന്നു.
ഓസിരിസില്‍നിന്ന് ഓസ്‌ട്രേലിയന്‍ നാവികസേനയുടെ കപ്പലായ എച്ച് എം എ എസ് ബെല്ലാട്ടില്‍ ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ബെല്ലാട്ട് എത്താന്‍ വൈകുമെന്നതിനാല്‍ ഓസിരിസില്‍ തന്നെ ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് കൊണ്ടുപോകും. 
ചൊവ്വാഴ്ച രാവിലെ, അഭിലാഷുമായി കപ്പല്‍ ആംസ്റ്റര്‍ഡാമിലെത്തുമാണ് റിപ്പോര്‍ട്ടുകള്‍. ആംസ്റ്റര്‍ഡാമിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം അഭിലാഷിന്റെ ആരോഗ്യനില വിശദമായി പരിശോധിക്കും. തുടര്‍ന്ന് മൗറീഷ്യസിലേക്ക് വിഗദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയും ചെയ്യും.
ക്ഷാപ്രവര്‍ത്തകര്‍ അഭിലാഷിന്റെ പായ്‌വഞ്ചിക്കരികില്‍ എത്തുന്നതിന്റെയും മറ്റുമുള്ള ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു. Please publish modules in offcanvas position.