വിമര്‍ശകരുടെ വായടപ്പിച്ച് യേശുദാസ്: പ്രളയബാധിതര്‍ക്കുള്ള സഹായം കൈമാറി
വിമര്‍ശകരുടെ വായടപ്പിച്ച് യേശുദാസ്: പ്രളയബാധിതര്‍ക്കുള്ള സഹായം കൈമാറി

വിമര്‍ശകരുടെ വായടപ്പിച്ച് യേശുദാസ്: പ്രളയബാധിതര്‍ക്കുള്ള സഹായം കൈമാറി


പ്രളയബാധിതരെ സഹായിക്കാനായി രൂപവത്ക്കരിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി യേശുദാസ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ യേശുദാസ് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഭാര്യ പ്രഭയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രളയസമയത്ത് കേരളത്തിലെ സാഹിത്യ പ്രവര്‍ത്തകരെയും ഗാനഗന്ധര്‍വനെയും കണ്ടില്ലെന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ പരാമര്‍ശം വിവാദമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ യേശുദാസിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ യേശുദാസ് തന്നെ വിളിച്ചെന്നും കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതെന്നും മുഖ്യമന്ത്രി പിന്നീട് നിയമസഭയെ അറിയിച്ചു. പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി സിനിമാ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധിപേര്‍ സഹായവുമായി രംഗത്ത് വന്നിരുന്നു. മലയാള സിനിമയില്‍ നിന്നുമാത്രമല്ല തമിഴ്, തെലുഗ്, ബോളിവുഡ് സിനിമാതാരങ്ങളും സഹായവുമായി രംഗത്തെത്തി.Please publish modules in offcanvas position.