തി‌ത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തടിച്ചു: മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു
തി‌ത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തടിച്ചു: മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു

തി‌ത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തടിച്ചു: മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു


ഭുവനേശ്വർ∙ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറിൽ 126 കിലോമീറ്റർ വേഗത്തിലാണ് ഇന്നു പുലർച്ചെ ഗോപാൽപുർ മേഖലയിലേക്കു ചുഴലിക്കാറ്റെത്തിയത്. മൂന്നു ജില്ലകളിൽ കനത്ത മഴയാണ്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾക്കു തകരാർ സംഭവിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി. റോഡുകൾ തകർന്നു. സുരക്ഷാ മുൻകരുതലായി ഒഡീഷ തീരമേഖലയിൽ മൂന്നു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഗോപാൽപുരിൽ മണിക്കൂറിൽ 150 കിലോമീറ്റർ കാറ്റു വീശിയതായാണു റിപ്പോർട്ട്. 165 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റടിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. 836 ക്യാംപുകൾ ഒഡീഷയിൽ വിവിധ ഇടങ്ങളിലായി തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കിനിർത്തി. രാഹുൽഗാന്ധിയുടെ നിർദേശാനുസരണം കോൺഗ്രസ് പാർട്ടിയും 16 വരെ അടിയന്തര സഹായവിഭാഗം പ്രവർത്തിപ്പിക്കുമെന്നു സംസ്ഥാന അധ്യക്ഷൻ നിരഞ്ജൻ പട്നായിക് അറിയിച്ചുPlease publish modules in offcanvas position.