വിമാന ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
വിമാന ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

വിമാന ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍


മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക്‌ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു അതിക്രമം


 മുംബൈ: ഇന്‍ഡിഗോ വിമാനത്തിലെ വനിതാ അറ്റന്‍ഡര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയായ രാജു ഗംഗപ്പ (28) ആണ് അറസ്റ്റിലായത്. മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക്‌ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു അതിക്രമം. 20-കാരിയായ ജീവനക്കാരി വിമാനത്തില്‍ നടന്നുനീങ്ങവേ ഇയാള്‍ പിന്നില്‍നിന്ന് ഉപദ്രവിച്ചെന്നാണ് പരാതി. തുടര്‍ന്ന് അവര്‍ മറ്റു ജീവനക്കാരോട് കാര്യം പറയുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത ഇയാളെ വിമാനത്താവള പോലീസിന് കൈമാറി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.Please publish modules in offcanvas position.