വീണ്ടും എടിഎം കുത്തിത്തുറക്കാന്‍ ശ്രമം; ഇത്തവണ കൊല്ലത്ത്
വീണ്ടും എടിഎം കുത്തിത്തുറക്കാന്‍ ശ്രമം; ഇത്തവണ കൊല്ലത്ത്

വീണ്ടും എടിഎം കുത്തിത്തുറക്കാന്‍ ശ്രമം; ഇത്തവണ കൊല്ലത്ത്


കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം. കൊല്ലം കുണ്ടറ മൊയ്തീന്‍ മുക്കിലെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലാണ് മോഷണം നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചതായി കണ്ടത്.

എടിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നു. 

ചൊവ്വാഴ്ച രാവിലെ തൃശൂര്‍ നഗരത്തില്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എംടിഎം കുത്തിത്തുടര്‍ന്ന് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിന് പിന്നാലെയാണ് സമാനമായ കൂടുതല്‍ സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യുന്നത്. Please publish modules in offcanvas position.