കോട്ടയം വഴിയുള്ള തീവണ്ടിഗതാഗതത്തിൽ നിയന്ത്രണം
കോട്ടയം വഴിയുള്ള തീവണ്ടിഗതാഗതത്തിൽ നിയന്ത്രണം

കോട്ടയം വഴിയുള്ള തീവണ്ടിഗതാഗതത്തിൽ നിയന്ത്രണം


തിരുവനന്തപുരം: കുറുപ്പുന്തറ-ഏറ്റുമാനൂർ പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയംവഴിയുള്ള തീവണ്ടിഗതാഗതത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നിയന്ത്രണമുണ്ടാകും.

കൊല്ലം-എറണാകുളം പാതയിലെ ആറ്‌ പാസഞ്ചറുകൾ റദ്ദാക്കിയിട്ടുണ്ട്. 24-ന് ഹൈദരാബാദിലേക്കുള്ള ശബരി, നിസാമുദീൻ തിരുവനന്തപുരം, ഡെറാഡൂൺ-കൊച്ചുവേളി, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്‌സ്‌പ്രസുകൾ കോട്ടയം പാത ഒഴിവാക്കി ആലപ്പുഴ വഴി തിരിച്ചു വിടും. ഈ തീവണ്ടികൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ശബരി, പരശുറാം, കേരള, എക്‌സ്‌പ്രസുകൾ ഉൾപ്പെടെയുള്ള തീവണ്ടികൾ വൈകാനിടയുണ്ട്.Please publish modules in offcanvas position.