നിയമാനുസൃതമായി മാത്രം താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാം- ഹൈക്കോടതി
നിയമാനുസൃതമായി മാത്രം താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാം- ഹൈക്കോടതി

നിയമാനുസൃതമായി മാത്രം താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാം- ഹൈക്കോടതി

അതേ സമയം നിയമനത്തില്‍ ആദ്യ പരിഗണന പി.എസ്.സി വഴിയാണ് നടത്തേണ്ടതെന്ന് കോടതി ആവര്‍ത്തിച്ചു കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിയമം അനുവദിക്കുകയാണെങ്കില്‍ മാത്രം താത്ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതേ സമയം നിയമനത്തില്‍ ആദ്യ പരിഗണന പി.എസ്.സി വഴിയാണ് നടത്തേണ്ടതെന്ന് കോടതി ആവര്‍ത്തിച്ചു. പി.എസ്.സിക്കാരനെ നിയമിച്ച ശേഷവും ഒഴിവ് വന്നാല്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് നിയമിക്കാം. അതും കഴിഞ്ഞാല്‍ പ്രതിസന്ധി പരഹരിക്കാന്‍ നിയമം അനുസരിക്കുകയാണെങ്കില്‍ മാത്രം താത്ക്കാലികമായി നിയമിക്കാമെന്നുമാണ് കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ എംപാനല്‍ ജീവനക്കാരെ കക്ഷിചേര്‍ക്കാനും കോടതി അനുവദിച്ചു. കേസ് വീണ്ടും ജനുവരി ഏഴിന് പരിഗണിക്കും.Please publish modules in offcanvas position.