ഫ്രാൻസിസ് മാർപ്പാപ്പയിൽനിന്ന്‌ ഉണ്ണിയേശുവിനെ ഏറ്റുവാങ്ങി അനുരാജ്
ഫ്രാൻസിസ് മാർപ്പാപ്പയിൽനിന്ന്‌ ഉണ്ണിയേശുവിനെ ഏറ്റുവാങ്ങി അനുരാജ്

ഫ്രാൻസിസ് മാർപ്പാപ്പയിൽനിന്ന്‌ ഉണ്ണിയേശുവിനെ ഏറ്റുവാങ്ങി അനുരാജ്


സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പുൽക്കൂട്ടിൽ ഉണ്ണിയേശുവിനെ പ്രതിഷ്ഠിച്ചതും ഈ മലയാളി വൈദികവിദ്യാർഥി

നെയ്യാറ്റിൻകര: ക്രിസ്മസ് രാവിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപ്പാപ്പയിൽനിന്ന്‌ ഉണ്ണിയേശുവിനെ ഏറ്റുവാങ്ങാനുള്ള നിയോഗം ലഭിച്ചതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് വ്ളാത്താങ്കര സ്വദേശി അനുരാജെന്ന വൈദികവിദ്യാർഥി. മാർപ്പാപ്പയിൽനിന്ന്‌ ഏറ്റുവാങ്ങിയ ഉണ്ണിയേശുവിനെ ബസലിക്കയിൽ തയ്യാറാക്കിയ പുൽക്കൂട്ടിൽ പ്രതിഷ്ഠിക്കാനുള്ള അവസരവും അനുരാജിനു ലഭിച്ചു. വ്ളാത്താങ്കര സ്വർഗാരോപിതമാതാ ദേവാലയ ഇടവകാംഗമായ അനുരാജ്

വ്ലാത്താങ്കര സ്വദേശികളായ രാജേന്ദ്രന്റെയും ലളിതയുടെയും മകനാണ്.

ക്രിസ്മസ് ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന പാതിരാകുർബാന മധ്യേ ഫ്രാൻസിസ് മാർപ്പാപ്പ ആശീർവദിച്ച ഉണ്ണിയേശുവിനെ അനുരാജ് ഏറ്റുവാങ്ങി. പിന്നീട് ഉണ്ണിയേശുവിനെ പുൽക്കൂട്ടിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇത് തന്റെ ജീവിതത്തിലെ അപൂർവ ഭാഗ്യമാണ് കരുതുന്നതെന്ന് അനുരാജ് വ്യക്തമാക്കി. നെയ്യാറ്റിൻകര രൂപതാംഗമായ അനുരാജ് ഡീക്കൻ കഴിഞ്ഞ അഞ്ച് വർഷമായി റോമിൽ വൈദികവിദ്യാർഥിയാണ്. ഇപ്പോൾ മോറൽ തിയോളജിയിൽ രണ്ടാം വർഷം പഠിക്കുന്നു.

സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ അൾത്താരയ്ക്കുമുന്നിൽ നിർമിച്ചിരുന്ന പുൽക്കൂട്ടിനുള്ളിലാണ് ഫ്രാൻസിസ് മാർപ്പാപ്പ ചുംബനം നൽകിയശേഷം കൈമാറിയ ഉണ്ണിയേശുവിനെ അനുരാജ് പ്രതിഷ്ഠിച്ചത്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഗ്രഹ നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് അനുരാജ് പറഞ്ഞു. കർദിനാളൻകാരുടെയും മെത്രാൻമാരുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിലാണ് ക്രിസ്മസ് ദിനത്തിൽ അനുരാജിന് തിരുക്കർമങ്ങളിൽ പങ്കാളിയാകാനുള്ള അവസരം ലഭിച്ചത്.Please publish modules in offcanvas position.