സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം പോയി
സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം പോയി

സിപിഎം അംഗം യുഡിഎഫിന് വോട്ട് ചെയ്തു; വെങ്ങോലയില്‍ എല്‍ഡിഎഫിന് ഭരണം പോയി


ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയോടെയായിരുന്നു വോട്ടെടുപ്പ് പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തില്‍ ഇടതു മുന്നണി ഭരണത്തിനെതിരേ യു.ഡി.എഫ്. അവിശ്വാസ പ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന്റെ പ്രസിഡന്റ് ധന്യ ലൈജു പുറത്തായി. സിപിഎം അംഗത്തിന്റേതടക്കം 12 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസം പാസായത്. എല്‍ഡിഎഫിന് 11 വോട്ടുകള്‍ ലഭിച്ചു. പഞ്ചായത്തിലെ മിനിട്‌സ് ബുക്ക്‌ എല്‍ഡിഎഫ് അംഗങ്ങള്‍ കടത്തിക്കൊണ്ടുപോയതിനെ തുടര്‍ന്ന് ഒരു തവണ മാറ്റിവെച്ച അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പാണ് ഇന്ന് നടന്നത്. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ശന സുരക്ഷയോടെയായിരുന്നു വോട്ടെടുപ്പ്. സിപിഎം അംഗം സ്വാതി റെജികുമാറിന്റെ പിന്തുണകൂടി ലഭിച്ചതോടെയാണ് യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചത്. അഞ്ചാം വാര്‍ഡ് അംഗമായി വിജയിച്ച സ്വാതിയെ രണ്ടരക്കൊല്ലത്തിനു ശേഷം പ്രസിഡന്റാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇത് പാലിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫിനോടൊപ്പം ചേര്‍ന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതി സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വനിതാ പഞ്ചായത്ത് പ്രസിഡന്റിന് സംവരണം ചെയ്ത പഞ്ചായത്താണ് വെങ്ങോല. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 യു.ഡി.എഫ്. മെമ്പര്‍മാരും 10 എല്‍.ഡി.എഫ്. മെമ്പര്‍മാരും രണ്ട് സ്വതന്ത്രന്‍മാരുമാണ് ഇവിടെ വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വാതി റെജികുമാറിനെ കൊണ്ടുവരുമെന്ന് യു.ഡി.എഫ്. അറിയിച്ചു. യു.ഡി.എഫിന് ഇവിടെ പട്ടികജാതി-പട്ടികവര്‍ഗ വനിതാ അംഗങ്ങളില്ല.



Please publish modules in offcanvas position.