പ്രിയങ്കയെ ഇന്ദിരയോടുപമിക്കുന്നവർ രാഹുലിനെ ഫിറോസ് ഗാന്ധിയോടുപമിക്കാത്തത് എന്തുകൊണ്ടെന്ന്
പ്രിയങ്കയെ ഇന്ദിരയോടുപമിക്കുന്നവർ രാഹുലിനെ ഫിറോസ് ഗാന്ധിയോടുപമിക്കാത്തത് എന്തുകൊണ്ടെന്ന്

പ്രിയങ്കയെ ഇന്ദിരയോടുപമിക്കുന്നവർ രാഹുലിനെ ഫിറോസ് ഗാന്ധിയോടുപമിക്കാത്തത് എന്തുകൊണ്ടെന്ന്


ഇന്ദിരയുടെ പേര് മാത്രം എന്തു കൊണ്ടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതെന്നും അവരുടെ ഭര്‍ത്താവിനെ എന്തു കൊണ്ടാണ് അകറ്റി നിര്‍ത്തുന്നതെന്നും ലോകേന്ദര്‍ ചോദിച്ചു ഭോപ്പാല്‍: പ്രിയങ്കയെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയോട് ഉപമിക്കാമെങ്കില്‍ രാഹുലിനെ മുത്തച്ഛനോട് ഉപമിക്കാത്തതെന്തുകൊണ്ടെന്ന് ബിജെപി നേതാവ്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് മധ്യപ്രദേശിലെ ബിജെപി വക്താവ് ലോകേന്ദ്ര പരാശര്‍ ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചത്. പ്രിയങ്കയില്‍ ഇന്ദിരാ ഗാന്ധിയെ പ്രതീക്ഷിക്കുന്നവര്‍ രാഹുലിനെ എന്തു കൊണ്ടാണ് മുത്തച്ഛനോട് സാദൃശ്യപ്പെടുത്താത്തതെന്ന് ലോകേന്ദ്ര ചോദിച്ചു. ഇന്ദിരയുടെ പേര് മാത്രം എന്തു കൊണ്ടാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നതെന്നും അവരുടെ ഭര്‍ത്താവിനെ എന്തു കൊണ്ടാണ് അകറ്റി നിര്‍ത്തുന്നതെന്നും ലോകേന്ദര്‍ ചോദിച്ചു. ദീര്‍ഘനാളത്തെ അനിശ്ചിതത്തിനൊടുവില്‍ കഴിഞ്ഞ ആഴ്ചയാണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയ രംഗപ്രവേശം നടത്തിയത്. നടത്താനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുടെ ചുമതല പ്രിയങ്കയ്ക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും നിയോജക മണ്ഡലങ്ങള്‍ ഈ മേഖലയിലാണ്. യുപിയുടെ മറ്റ് ഭാഗങ്ങളുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ പ്രിയങ്കയുടെ പോസ്റ്ററുകള്‍ അനുയായികള്‍ സ്ഥാപിച്ചു കഴിഞ്ഞു. പ്രിയങ്ക ഇവിടെ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് അനുയായികളുടെ ആവശ്യം.Please publish modules in offcanvas position.