തിരിച്ചടിച്ച് ഇന്ത്യ; പാക്‌ ഭീകര ക്യാമ്പുകള്‍ വ്യോമസേന തകര്‍ത്തു
തിരിച്ചടിച്ച് ഇന്ത്യ; പാക്‌ ഭീകര ക്യാമ്പുകള്‍ വ്യോമസേന തകര്‍ത്തു

തിരിച്ചടിച്ച് ഇന്ത്യ; പാക്‌ ഭീകര ക്യാമ്പുകള്‍ വ്യോമസേന തകര്‍ത്തു


ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തിനും തിരിച്ചടി നല്‍കി ഇന്ത്യ. പുലര്‍ച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തിയത്. 

ഏതാണ്ട് 1000 കിലോഗ്രാം ബോംബ് ഭീകരര്‍ക്കെതിരെ വര്‍ഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. ലേസര്‍ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. 

ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

തിങ്കളാഴ്ച അര്‍ധരാത്രി നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ കഴിഞ്ഞ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. Please publish modules in offcanvas position.