തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി


സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം ഉണ്ടാക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും മോദിയുമായി പരിചയമുണ്ട് എന്നതാണ് കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി വന്നാല്‍ വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന ലേലത്തില്‍ വിചിത്രമായ കാര്യങ്ങളാണ് ഉണ്ടായത്. അദാനി എന്ന ഒരു കുത്തകയെ മാത്രം ഏല്‍പ്പിച്ചാല്‍ വിമാനത്താവളത്തിന്റെ വികസനം നടക്കുകയില്ലെന്നും സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം ഉണ്ടാക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ തിരുവനന്തപുരം, മംഗളുരു ഉള്‍പ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ അഞ്ച് വിമാനത്താവളങ്ങളുടെ ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നിലെത്തിയിരുന്നു. Please publish modules in offcanvas position.