ആദ്യ സിനിമ കൊണ്ട് തന്നെ വരവറിയിച്ച സംവിധായകർ.
ആദ്യ സിനിമ കൊണ്ട് തന്നെ വരവറിയിച്ച സംവിധായകർ.

ആദ്യ സിനിമ കൊണ്ട് തന്നെ വരവറിയിച്ച സംവിധായകർ.


മനു അശോകൻ : ഏറ്റവും ഒടുവിൽ തീയറ്ററിലേക്കെത്തിയ ഉയരെ എന്ന ചിത്രത്തിന്റെ സംവിധായകൻ. ചിത്രമാകട്ടെ പ്രേക്ഷക പ്രീതി നേടി വിജയകൊടുമുടിയിലും. മുന്നേ ട്രാഫിക്, വേട്ട, ഹാങ്ങ് ഓവർ, എന്നി ചിത്രങ്ങളിൽ സംവിധായക സഹായിയുടെ പല വേഷങ്ങളും ചെയ്തിട്ടുണ്ട്. വരവറിയിച്ച പുതുമുഖ സംവിധായകൻ.
ഖാലിദ് റഹ്‌മാൻ: ഛായാഗ്രാഹകൻ ഷൈജു ഖാലിദിന്റെ സഹോദരനാണ് ഖാലിദ്. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയാണ് ആദ്യ ചിത്രം . പ്രൊഫഷണൽ സംവിധായകരുടെ അതേ മികവോടെ അണിയിച്ചൊരുക്കിയ ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന സിനിമയുടെ പണിപ്പുരയിലാണ് ഖാലിദ് നിലവിൽ. 
ബേസിൽ ജോസഫ് : കുഞ്ഞി രാമായണം, ഗോദ എന്നിവയാണ് ബസിലിന്റെ സംവിധാന സംരംഭങ്ങൾ, മാറ്റങ്ങളുടെ രചനാ ശൈലിയിൽ തന്റേതായ ഇരിപ്പിടം ഇതിനോടകം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. രസകരമായ ആഖ്യാന ശൈലിയാണ് ഈ സിനിമകളുടെ പ്രത്യേകത. 
മഹേഷ് നാരായൺ: മലയാള സിനിയുടെ മുഖ്യധാരാ എഡിറ്റർ പദവിയിൽ നിന്നും സംവിധാനത്തിലേക്ക് ചേക്കേറിയ ആളാണ് മഹേഷ് നാരായണൻ. ടേക്ക് ഓഫ് ആണ് ചിത്രം. ചര്ച്ചാ വിഷയമായ ഒരു ചിത്രം സമ്മാനിക്കുക മാത്രമല്ല യഥാർത്ഥ സംഭവങ്ങളെ വരച്ചു കാണിക്കുകയായിരുന്നു സംവിധായകൻ.
മധു സീ നാരായണൻ : ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ കുമ്പളങ്ങി നൈറ്റ് ന്റെ സംവിധായൻ. കഥാഗതിയെ സുന്ദരമായി അവതരിപ്പിക്കുന്നതിൽ അങ്ങേയറ്റം വിജയം കൈകൊണ്ട വ്യക്തി. ഇനിയും ഒരുപാട് പ്രതീക്ഷിക്കാവുന്ന മികച്ച ഒരു സംവിധായൻ . Please publish modules in offcanvas position.