40,000ത്തോളം ഭീകരവാദികള്‍ പാകിസ്താനിലുണ്ടെന്ന് തുറന്ന് സമ്മതിച്ച് ഇമ്രാന്‍ ഖാന്
40,000ത്തോളം ഭീകരവാദികള്‍ പാകിസ്താനിലുണ്ടെന്ന് തുറന്ന് സമ്മതിച്ച് ഇമ്രാന്‍ ഖാന്

40,000ത്തോളം ഭീകരവാദികള്‍ പാകിസ്താനിലുണ്ടെന്ന് തുറന്ന് സമ്മതിച്ച് ഇമ്രാന്‍ ഖാന്


ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണെന്ന ഇന്ത്യന്‍ വാദം ശരിവെക്കുന്നതാണ് വെളിപ്പെടുത്തലെന്ന് വിലയിരുത്തപ്പെടുന്നു.

വാഷിങ്ടണ്‍: 30,000 മുതല്‍ 40,000 വരെ ഭീകരവാദികള്‍ ഇപ്പോഴും പാകിസ്താനിലുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പരിശീലനം നേടിയ ഇവര്‍ അഫ്ഗാനിസ്താനിലും കശ്മീരിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അമേരിക്ക സന്ദര്‍ശനത്തിനിടെ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കവെ ഇമ്രാന്‍ തുറന്നു സമ്മതിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണെന്ന ഇന്ത്യന്‍ വാദം ശരിവെക്കുന്നതാണ് ഇമ്രാന്‍ ഖാന്റെ വെളിപ്പെടുത്തല്‍.

പാകിസ്താനിലെ മുന്‍ സര്‍ക്കാരുകള്‍ക്ക് ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ലെന്ന് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു. 2014ല്‍ പെഷവാറില്‍ 150 സ്‌കൂള്‍ വിദ്യാര്‍ഥികളെ പാക് താലിബാന്‍ വധിച്ചതിന് പിന്നാലെ ഭീകര സംഘടനകള്‍ പാക് മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എല്ലാ രാഷ്ട്രീ പാര്‍ട്ടികളും ചേര്‍ന്ന് തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനില്‍ 40ഓളം ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്കയില്‍തന്നെ മറ്റൊരു ചടങ്ങില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. 15 വര്‍ഷമായി ഭീകരവാദികളെ നിയന്ത്രിക്കാന്‍ പാകിസ്താനിലെ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. എന്നാല്‍ ഇതുസംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ അമേരിക്കയെപ്പോലും ധരിപ്പിച്ചിട്ടില്ലെന്നും ഇമ്രാന്‍ ഖാന്‍ തുറന്നു സമ്മതിച്ചതായിPlease publish modules in offcanvas position.