ആന്റണി ഇന്നുതന്നെ നിലംതൊടാതെ ഓടാന്‍ തയ്യാറായിക്കോളൂ എന്ന് ലിജോ, പിന്നീട് ഓട്ടത്തോട് ഓട്ടം
ആന്റണി ഇന്നുതന്നെ നിലംതൊടാതെ ഓടാന്‍ തയ്യാറായിക്കോളൂ എന്ന് ലിജോ, പിന്നീട് ഓട്ടത്തോട് ഓട്ടം

ആന്റണി ഇന്നുതന്നെ നിലംതൊടാതെ ഓടാന്‍ തയ്യാറായിക്കോളൂ എന്ന് ലിജോ, പിന്നീട് ഓട്ടത്തോട് ഓട്ടം


സിനിമയിലെ എന്റെ ഗുരുവും വഴികാട്ടിയുമാണ് ലിജോചേട്ടന്‍. കഥാപാത്രത്തിലേക്ക് ഇറക്കിക്കൊണ്ടുവരാന്‍ വലിയ മാജിക്കൊന്നും അദ്ദേഹം നടത്താറില്ല. സിനിമയ്ക്കുവേണ്ടി കഷ്ടപ്പെട്ടാല്‍ വിജയം ഉറപ്പാണെന്ന സത്യമാണ് അദ്ദേഹം പഠിപ്പിച്ചത്.


മരണവെപ്രാളവുമായി ജീവിതത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്ന പോത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട്. സിനിമയില്‍ പ്രധാന കഥാപാത്രം പോത്താണെങ്കിലും അതിനെ പിടിച്ചുകെട്ടിയ നായകനാണ് ആന്റണി വര്‍ഗീസ് അവതരിപ്പിച്ച ആന്റണി എന്ന കഥാപാത്രം. മനുഷ്യന്റെ അടങ്ങാത്ത പ്രാകൃതതൃഷ്ണയെ ഓര്‍മിപ്പിക്കുന്ന ചിത്രം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി മുന്നേറുമ്പോള്‍ ആന്റണി സന്തോഷം പങ്കുവയ്ക്കുന്നു...''

'ആന്റണി ഇന്നുതന്നെ നിലംതൊടാതെ ഓടാന്‍ തയ്യാറായിക്കോളൂ, എന്റെ അടുത്ത ചിത്രത്തില്‍ നിനക്ക് ശക്തമായ കഥാപാത്രമുണ്ട്. നമുക്കത് പൊളിക്കണം.' അപ്രതീക്ഷിതമായാണ് ലിജോചേട്ടന്‍ വിളിച്ചത്.

ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍തന്നെ ഞാന്‍ ത്രില്ലടിച്ചു. പിന്നെ എന്നും രാവിലെ മൂന്നാല് കിലോമീറ്റര്‍ ഓട്ടമായി. രാവും പകലും ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. അത് തിയേറ്ററില്‍ എത്തിയപ്പോള്‍ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമായി എന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം.Please publish modules in offcanvas position.